Asianet News MalayalamAsianet News Malayalam

ചാമ്പ്യൻസ് ലീഗ്: ചെല്‍സിയും പിഎസ്‌ജിയും സെമിയില്‍; ഇന്ന് ലിവര്‍പൂള്‍-റയല്‍ സൂപ്പര്‍പോരാട്ടം, സിറ്റിയും ഇറങ്ങും

ചാമ്പ്യൻസ് ലീഗില്‍ ചെല്‍സിയും പിഎസ്ജിയും സെമിയില്‍. രണ്ടാംപാദ ക്വാർട്ടറില്‍ റയല്‍ മാഡ്രിഡ് ഇന്ന് ലിവർപൂളിനെയും, മാഞ്ചസ്റ്റർ സിറ്റി ബൊറൂഷ്യ ഡോർട്ട്മുണ്ടിനെയും നേരിടും. 

UCL 2020 21 PSG and Chelsea enter Semi
Author
Paris, First Published Apr 14, 2021, 8:27 AM IST

പാരിസ്: ചാമ്പ്യൻസ് ലീഗില്‍ ചെല്‍സിയും പിഎസ്ജിയും സെമിയില്‍ കടന്നു. രണ്ടാംപാദ ക്വാർട്ടറില്‍ ഇരു ടീമുകളും തോറ്റെങ്കിലും ആദ്യപാദത്തിലെ മികവിലാണ് സെമിയിലേക്കുള്ള മുന്നേറ്റം. ഇന്ന് നടക്കുന്ന രണ്ടാംപാദ ക്വാർട്ടർ പോരാട്ടങ്ങളില്‍ ലിവർപൂള്‍, റയല്‍ മാഡ്രിഡിനെയും മാഞ്ചസ്റ്റർ സിറ്റി, ബൊറൂസ്യ ഡോർട്ട്മുണ്ടിനെയും നേരിടും.

UCL 2020 21 PSG and Chelsea enter Semi

നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ മറികടന്നാണ് പിഎസ്ജി സെമിയില‍െത്തിയത്. ആദ്യപാദത്തില്‍ ബയേണിന്‍റെ ഹോം ഗ്രൗണ്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിഎസ്ജി ജയിച്ചിരുന്നു. എന്നാല്‍ രണ്ടാംപാദത്തിലേക്ക് എത്തിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ജയം ബയേണിനൊപ്പം നിന്നു. മോട്ടിങ്ങിന്‍റെ വക 40-ാം മിനിറ്റിലായിരുന്നു ഗോള്‍.

ഇരുപാദങ്ങളും കഴിഞ്ഞപ്പോള്‍ 3-3 എന്ന നിലയിലായി ഗോള്‍നില. എന്നാല്‍ എവേ ഗോളിന്‍റെ ആനുകൂല്യം ലഭിച്ച പിഎസ്ജി സെമിയില്‍ കടന്നു.

UCL 2020 21 PSG and Chelsea enter Semi

അതേസമയം എഫ്‌സി പോർട്ടോയെ മറികടന്നാണ് ചെല്‍സി സെമിയിലെത്തിയത്. ആദ്യപാദ ക്വാർട്ടറില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി ജയിച്ചിരുന്നു. എന്നാല്‍ രണ്ടാംപാദ പോരാട്ടത്തിനെത്തിയപ്പോള്‍ നിറം മങ്ങി. എതിരില്ലാത്ത ഒരു ഗോളിന് ജയം എഫ്‌സി പോർട്ടോയ്‌ക്കൊപ്പം നിന്നു. കളി തീരുന്നതിന് തൊട്ടുമുമ്പ് മെഹ്ദി ടരേമിയാണ് വല കുലുക്കിയത്. എന്നാല്‍ ഇരുപാദങ്ങളിലുമായി 2-1ന്‍റെ ലീഡ് നേടിയതിനാല്‍ ചെല്‍സി സെമിയില്‍ കടന്നു. ഏപ്രില്‍ 27നാണ് ആദ്യ പാദ സെമി.

ഇന്ന് നടക്കുന്ന രണ്ടാംപാദ ക്വാർട്ടറില്‍ റയല്‍ മാഡ്രിഡ്, ലിവർപൂളിനെയും മാഞ്ചസ്റ്റർ സിറ്റി, ബൊറൂസ്യ ഡോർട്ട്മുണ്ടിനെയും നേരിടും. ആദ്യപാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ്, ലിവർപൂളിനെ തോല്‍പ്പിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് വിജയിക്കുകയും ചെയ്തു. 

ചാഹര്‍ തുടങ്ങി, ബുമ്രയും ബോള്‍ട്ടും ഒതുക്കി; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈയ്ക്ക് നാടകീയ ജയം

Follow Us:
Download App:
  • android
  • ios