ക്രിസ്റ്റ്യൻ പുലിസിച്ചും അസ്‌പിലിക്യൂട്ടയുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്
ടൂറിന്‍: ഇറ്റാലിയൻ ക്ലബ് യുവന്‍റസ് (Juventus) ചാമ്പ്യൻസ് ലീഗ് (UEFA Champions League) ക്വാർട്ടർ കാണാതെ പുറത്ത്. രണ്ടാം പാദത്തിൽ വിയ്യാറയലിനോട് (Villarreal) മൂന്ന് ഗോളിന് തോറ്റു. ഇരുപാദങ്ങളിലുമായി 4-1ന്‍റെ തകർപ്പൻ ജയവുമായി വിയ്യാറയൽ ക്വാർട്ടറിൽ കടന്നു. ആദ്യപാദം ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ ആയിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 78-ാം മിനുറ്റിൽ മൊറിനോ (Gerard Moreno), 85-ാം മിനുറ്റിൽ ടോറസ് (Pau Torres), 92-ാം മിനുറ്റിൽ ഡാഞ്ചുമ (Amaut Danjuma) എന്നിവരാണ് സ്കോർ ചെയ്തത്.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ തോൽപിച്ചാണ് ക്വാർട്ടർ പ്രവേശനം. ക്രിസ്റ്റ്യൻ പുലിസിച്ചും അസ്‌പിലിക്യൂട്ടയുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. 4-1ന് ആണ് ഇരുപാദങ്ങളിലുമായി ചെൽസിയുടെ ജയം.
ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. സ്വന്തം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെ 2-1ന്‍റെ അഗ്രിഗേറ്റ് സ്കോറിൽ യുണൈറ്റഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. നാൽപത്തിയൊന്നാം മിനുട്ടിൽ റെനാൻ ലോഡി നേടിയ ഹെഡർ ഗോളാണ് അത്‌ലറ്റിക്കോയ്ക്ക് ജയം സമ്മാനിച്ചത്. പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ യൂറോപ്യൻ യാത്ര അവസാനിച്ചു.
ISL Final: കീരിടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സി അണിയാനാവില്ല
