പാരീസില്‍ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് രാത്രി പന്ത്രണ്ടരയ്ക്ക് ലിവർപൂളിനെ നേരിടും

പാരീസ്: പാരീസിന്‍റെ പുല്‍മൈതാനത്ത് യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ രാജാക്കന്‍മാരെ തേടിയുള്ള കലാശപ്പോരിന്(UEFA Champions League Final) നിമിഷങ്ങള്‍ മാത്രം. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്(Liverpool vs Real Madrid Final) അതിശക്തമായ സ്റ്റാർട്ടിംഗ് ഇലവനാണ് ലിവർപൂളും റയല്‍ മാഡ്രിഡും(UCL Final) അണിനിരത്തുന്നത്. 

Scroll to load tweet…
Scroll to load tweet…

പാരീസില്‍ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് രാത്രി പന്ത്രണ്ടരയ്ക്ക് ലിവർപൂളിനെ നേരിടും. പതിമൂന്ന് കിരീടങ്ങളുടെ ഗരിമയുമായി റയൽ മാഡ്രിഡ് എത്തുമ്പോള്‍ ആറ് കിരീടങ്ങളുടെ തിളക്കവുമായാണ് ലിവർപൂൾ മൈതാനത്തിറങ്ങുക. 

യൂറോപ്പിലെ ഏറ്റവും മികച്ച രണ്ട് കളിസംഘങ്ങൾ നേർക്കുനേർ പോരിനിറങ്ങുമ്പോൾ പ്രവചനം അസാധ്യം. സ്‌പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയ റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ പിഎസ്‌ജിയേയും ക്വാർട്ടറിൽ ചെൽസിയേയും സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെയും അവിശ്വസനീയമായി തോൽപിച്ചാണ് കലാശപ്പോരിനിറങ്ങുന്നത്. അതേസമയം ഒറ്റപോയിന്‍റിന് പ്രീമിയർ ലീഗ് കിരീടം നഷ്ടമായെങ്കിലും ലിവർപൂളും അതുല്യഫോമിൽ. ഇന്‍ർമിലാനെയും ബെൻഫിക്കയെയും വിയ്യാറയലിനെയും മറികടന്നാണ് ചെമ്പട ഫൈനലിനിറങ്ങുന്നത്. 

UCL Final : ലിവര്‍പൂളില്‍ തുടരുമോ സാദിയോ മാനേ? ആകാംക്ഷ മുറുക്കി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍