മിലാന്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരക്രമമായി. ലിയോണല്‍ മെസിയുടെ ബാഴ്സലോണക്ക് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് എതിരാളികള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചെത്തിയ അയാക്സ് ആംസ്റ്റര്‍ഡാമിനെ നേരിടും. മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം ഹോട്സ്പര്‍ ആണ് എതിരാളികളായെത്തുന്നത്. ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍ എഫ് സി പോര്‍ട്ടോയെ നേരിടും.

ഏപ്രില്‍ 10നും 11നും ക്വാര്‍ട്ടര്‍ ആദ്യപാദമത്സരങ്ങള്‍ നടക്കും. ഏപ്രില്‍ 18നാണ് രണ്ടാംപാദ ക്വാര്‍ട്ടര്‍. മെയ് ഒന്നിനും രണ്ടിനും സെമി ഒന്നാം പാദ മത്സരവും മെയ് എട്ടിനും ഒമ്പതിനും രണ്ടാം പാദ സെമി മത്സരങ്ങളും നടക്കും. ജൂണ്‍ രണ്ടിന് സ്പെയിനിലെ മാഡ്രിഡിലാണ് ഫൈനല്‍.