ടൂറിന്‍: ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കെയ്‍വിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് യുവന്റസ്. കരിയറിൽ 750 ഗോൾ തികച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലായിരുന്നു യുവന്റസിന്റെ ജയം. 

ഇരുപത്തിയൊന്നാം മിനിറ്റിൽ ഫെഡെരികോ ചെയ്സെ യുവന്റസിനായി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിലെ അമ്പത്തിയേഴാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. അൽവാരോ മൊറാട്ടോയാണ് മൂന്നാം ഗോൾ നേടിയത്. ജയത്തോടെ യുവന്റസിന് 12 പോയിന്റായി.

ഗ്രൂപ്പ് ജിയിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഫെരെൻ ക്വാറോസിനെ തോൽപ്പിച്ച് ബാഴ്‌സലോണ ലീഗിൽ മുന്നിലെത്തി. ഫോമിൽ തുടരുന്ന അന്റൊയിൻ ഗ്രീസ്മാൻ 14-ാം മിനിറ്റിൽ ബാഴ്സ‌യെ മുന്നിലെത്തിച്ചു. 

പിന്നാലെ ഇരുപതാം മിനിറ്റിൽ മാർട്ടിൻ ബ്രെയിത്‍വെയിറ്റും ഇരുപത്തിയെട്ടാം മിനിറ്റിൽ ഊസ്മാൻ ഡെംബെലെയും ബാഴ്‌സലോണയ്‌ക്കായി വലകുലുക്കി. ജയത്തോടെ 15 പോയിന്റുമായി ബാഴ്‌സലോണ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഹൈദരാബാദ് മധ്യനിരയിലെ യുവതുര്‍ക്കി, മുഹമ്മദ് യാസിര്‍