മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ഇന്ന് ജീവൻമരണ പോരാട്ടം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ റയൽ ഇന്ന് ബൊറൂസ്യ മോഞ്ച്ൻഗ്ലാഡ്ബാക്കിനെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്‌ക്കാണ് കളി തുടങ്ങുക.

ഏഴ് പോയിന്റുള്ള റയൽ മൂന്നും എട്ട് പോയിന്റുള്ള ബൊറൂസ്യ ഒന്നും സ്ഥാനങ്ങളിലാണ്. ഇന്ന് ജയിച്ചാൽ മാത്രമേ റയലിന് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാൻ കഴിയൂ. തോൽക്കുകയാണെങ്കിൽ റയൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താവും. സമനിലയാണ് മത്സര ഫലമെങ്കിൽ ഇന്റർ മിലാൻ- ഷക്താർ ഡോണിയസ്ക് മത്സര ഫലത്തെക്കൂടി ആശ്രയിച്ചാവും റയലിന്റെ നേരിയ സാധ്യത. 

റോണോ തരംഗത്തില്‍ ചാമ്പലായി മെസിയുടെ ബാഴ്‌സ, യുവന്‍റസിന് ജയം; യുണൈറ്റഡ് പുറത്ത്

ഷക്താറിനെതിരെ രണ്ട് കളിയിലും തോറ്റതാണ് റയലിന് തിരിച്ചടിയായത്. ഷക്താർ ഗ്രൂപ്പിൽ രണ്ടും ഇന്റർ നാലും സ്ഥാനങ്ങളിലാണ്. റയലും മോഞ്ച്ൻഗ്ലാഡ്ബാക്കും രണ്ടുഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ക്യാപ്റ്റൻ സെർജിയോ റാമോസ് പരിക്കിൽ നിന്ന് മോചിതനായി തിരിച്ചത്തുന്നത് റയലിന് ആശ്വാസമാണ്.

ചാമ്പ്യൻസ് ലീഗിലെ ഇന്നത്തെ മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക്, ലോകോമോട്ടീവ് മോസ്‌കോയെയും അയാക്സ്, അറ്റലാന്റയെയും ലിവർപൂൾ, മിഡ്റ്റിലാൻഡിനെയും മാഞ്ചസ്റ്റർ സിറ്റി, മാഴ്‌സയെയും നേരിടും.

സഹ പരിശീലകനെതിരെ വംശീയാധിക്ഷേപം, ഇസ്താംബൂൾ താരങ്ങള്‍ കളംവിട്ടു; ചാമ്പ്യന്‍സ് ലീഗില്‍ നാടകീയ രംഗങ്ങള്‍