സ്‌ട്രൈക്കർ ഒലിവിയർ ജിറൂദിന്റെ വണ്ടർ ഗോളിലാണ് ഏകപക്ഷീയമായ ഒരു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ ചെൽസി പരാജയപ്പെടുത്തിയത്. 

ബുക്കാറെസ്റ്റ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിന്റെ ഒന്നാം പാദത്തിൽ സ്‌പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ചെൽസിക്ക് ജയം. സ്‌ട്രൈക്കർ ഒലിവിയർ ജിറൂദിന്റെ വണ്ടർ ഗോളിലാണ് ഏകപക്ഷീയമായ ഒരു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ ചെൽസി പരാജയപ്പെടുത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

പരിശീലകനായി തോമസ് ടൂഹൽ ചുമതലയേറ്റത്തിന് ശേഷം കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ പോലും ചെൽസി പരാജയം അറിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിൽ നിന്നുള്ള യാത്രക്കാർക്ക് സ്പാനിഷ് സർക്കാർ വിലക്ക് ഏർപെടുത്തിയതിനെ തുടർന്ന് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം മത്സരം നടന്നത് റൊമാനിയയിൽ വെച്ചായിരുന്നു.

ബയേണിന് വമ്പന്‍ ജയം

യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീ ക്വാർട്ടർ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ലാസിയോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ചു. റോമിൽ നടന്ന മത്സരത്തിൽ പരിക്ക് കാരണം എട്ട് പ്രധാന താരങ്ങളില്ലാതെയാണ് ബയേൺ കളിക്കാനിറങ്ങിയത്. കൊറോണ കാരണം മുള്ളറും ടീമിൽ ഉണ്ടായിരുന്നില്ല. 

മത്സരത്തിന്റെ ആദ്യ പാദത്തിൽ തന്നെ ബയേൺ നാല് ഗോളുകൾ നേടിയപ്പോൾ മത്സരത്തിന്റെ നാൽപത്തേയേഴാം മിനിറ്റിലാണ് ലാസിയോയ ആശ്വാസഗോൾ നേടിയത്. 

നോര്‍ത്ത് ഈസ്റ്റിന്‍റെ ഹീറോ ആയി മലയാളി താരം വി പി സുഹൈര്‍