അറുപതാം മിനുറ്റിൽ എംബാപ്പെയെ കർഹാൻ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി മെസി പാഴാക്കിയത് മത്സരത്തെ നാടകീയമാക്കി

പാരിസ്: ചാമ്പ്യൻസ് ലീഗ് (UEFA Champions League 2021-22) പ്രീക്വാർട്ടർ ആദ്യപാദത്തിൽ റയൽ മാഡ്രിഡിന് (Real Madrid) എതിരെ പിഎസ്‌ജിക്ക് (PSG) ജയം. പാരീസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്‌ജി മുന്നിലെത്തിയത്. ഇഞ്ചുറിടൈമിൽ (90+4) കിലിയൻ എംബാപ്പെയാണ് (Kylian Mbappe) വിജയഗോൾ നേടിയത്. പരിക്ക് മാറി തിരിച്ചെത്തിയ നെയ്‌മറാണ് (Neymar Jr) ഗോളിന് വഴിയൊരുക്കിയത്.

മെസിക്ക് നിരാശ

റയലിനെ തീർത്തും നിരാശരാക്കിയാണ് പിഎസ്‌ജിയുടെ ജയം. മത്സരത്തിലുടനീളം പിഎസ്‌ജി മേധാവിത്വം പുലര്‍ത്തി. ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് അടിക്കാൻ റയൽ താരങ്ങൾക്ക് ആയില്ല. അറുപതാം മിനുറ്റിൽ എംബാപ്പെയെ കർഹാൻ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി മെസി പാഴാക്കിയത് മത്സരത്തെ നാടകീയമാക്കി. മെസിയുടെ ഇടംകാലന്‍ ഷോട്ട് തിബൗട്ട് കോർട്ടോയിസ് തകര്‍പ്പന്‍ സേവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. മാർച്ച് 10ന് റയലിന്‍റെ മൈതാനത്താണ് രണ്ടാംപാദം. 

Scroll to load tweet…

സിറ്റിക്ക് ഗോള്‍മേളം

മറ്റൊരു മത്സരത്തിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി ഗോളാഘോഷം അഴിച്ചുവിട്ടു. സ്പോട്ടിങ് ലിസ്ബണിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് സിറ്റി തകർത്തത്. ബെർണാഡോ സിൽവ രണ്ട് ഗോളുകൾ നേടി. റിയാദ് മെഹ്റസ്, ഫിൽ ഫോഡൻ, റഹീം സ്റ്റെർലിങ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ആദ്യപകുതിയില്‍ തന്നെ സിറ്റി നാല് ഗോളിന്‍റെ ലീഡെടുത്തിരുന്നു. മാർച്ച് പത്തിനാണ് രണ്ടാംപാദ മത്സരം. 

Scroll to load tweet…

ഇപിഎല്ലില്‍ റോണോ തരംഗം

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. ബ്രൈറ്റനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് യുണൈറ്റഡ് തോൽപിച്ചത്. 51-ാം മിനുറ്റിൽ റൊണാൾഡോയിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 96-ാം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ആണ് രണ്ടാം ഗോൾ നേടിയത്. രണ്ട് മത്സരങ്ങൾക്ക് ശേഷമാണ് യുണൈറ്റഡ് ജയിക്കുന്നത്. ഇതോടെ 43 പോയിന്‍റുമായി യുണൈറ്റഡ് ആദ്യ നാലിൽ തിരിച്ചെത്തി. 

Scroll to load tweet…

ISL 2021-22 : മന്‍വീര്‍ സിംഗിന്‍റെ ഇരട്ട ഗോള്‍; എഫ്‌സി ഗോവയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍