മെസിയുടെ മാന്ത്രിക ബൂട്ടുകള്‍ കൊണ്ട് ലിവര്‍പൂളിനെ തളച്ച് ബാഴ്‌സലോണ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയുടെ മിന്നും ജയം.
ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ ലിയോണല്‍ മെസിയുടെ മാന്ത്രിക ബൂട്ടുകള്‍ കൊണ്ട് ലിവര്‍പൂളിനെ തളച്ച് ബാഴ്‌സലോണ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയുടെ മിന്നും ജയം. ലിവര്‍പൂള്‍ മുന്‍താരം സുവാരസ് 26-ാം മിനുറ്റില്‍ ബാഴ്‌സയെ മുന്നിലെത്തിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ഇരട്ട ഗോളുമായി(75, 82) മെസി ലിവര്‍പൂളിന്‍റെ സ്വപ്‌നങ്ങള്‍ കവര്‍ന്നു.
തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയായിരുന്നു 82-ാം മിനുറ്റിലെ മെസിയുടെ രണ്ടാം ഗോള്‍. ഇതോടെ ബാഴ്‌സ ജഴ്‌സിയില്‍ മെസി 600 ഗോള്‍ തികച്ചു. കൂടുതല്‍ സമയം ലിവര്‍പൂള്‍ പന്ത് കാല്‍ക്കല്‍ വെച്ചിട്ടും ബാഴ്‌സ അനായാസം ജയിച്ചുകയറി. ലിവര്‍പൂളിന്‍റെ തട്ടകത്തില്‍ മെയ് എട്ടിന് രണ്ടാം പാദ സെമി നടക്കും.
