മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ഇടം നേടാന്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും ഇന്ന് നേര്‍ക്കുനേര്‍ വരും. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം പാദത്തിന് വേദിയാകുന്നത് സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയമാണ്. ആദ്യ പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച ആത്മവിശ്വാസത്തിലാണ് ടോട്ടനം. കെവിന്‍ ഡി ബ്രുയിനും സെര്‍ജിയോ അഗ്വേറോയും സിറ്റിയുടെ ആദ്യ ഇലവനിലെത്തിയേക്കും.

അതേസമയം പരിക്കേറ്റ സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍റെ അഭാവം ടോട്ടനത്തിന് ആശങ്കയാണ്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. പ്രീമിയര്‍ ലീഗിലും ശനിയാഴ്ച ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നുണ്ട്.

മറ്റൊരു സെമിയില്‍ സെമിഫൈനലില്‍ ഇടംതേടി ലിവര്‍പൂള്‍ ഇന്നിറങ്ങും. പോര്‍ച്ചുഗീസ് ക്ലബ്ബായ പോര്‍ട്ടോ ആണ് എതിരാളികള്‍. ലിവര്‍പൂള്‍ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് ജയിച്ച മേൽക്കൈ ലിവര്‍പൂളിനുണ്ട്. ഇന്ത്യന്‍ സമയം രാത്രി 12.30ന് മത്സരം തുടങ്ങും.