Asianet News MalayalamAsianet News Malayalam

UEFA Champions League| മെസി- ഗാര്‍ഡിയോള വീണ്ടും മുഖാമുഖം; മാഞ്ചസ്റ്റര്‍, പിഎസ്ജിക്കെതിരെ

പെപ് ഗാര്‍ഡിയോളയും ലിയോണല്‍ മെസിയും (Lionel Messi) വീണ്ടും മുഖാമുഖം വരുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. പാരീസില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം പിഎസ്ജിക്കൊപ്പമായിരുന്നു.

UEFA Champions League Manchester City takes PSG today
Author
Manchester, First Published Nov 24, 2021, 11:57 AM IST

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ (UEFA Champions League) ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി- പി എസ് ജി സൂപ്പര്‍ പോരാട്ടം. സെര്‍ജിയോ റാമോസിനെ (Sergio Ramos) പിഎസ്ജി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ഇന്റര്‍ മിലാന്‍ തുടങ്ങിയ കരുത്തര്‍ക്കും മത്സരമുണ്ട്. പെപ് ഗാര്‍ഡിയോളയും ലിയോണല്‍ മെസിയും (Lionel Messi) വീണ്ടും മുഖാമുഖം വരുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. പാരീസില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം പിഎസ്ജിക്കൊപ്പമായിരുന്നു. 

സ്വന്തം കാണികള്‍ക്ക് മുന്നില്‍ പിഎസ്ജിയോട് പകരംവീട്ടാനിറങ്ങുന്‌പോള്‍ കൊവിഡ് ബാധിതനായ കെവിന്‍ ഡിബ്രൂയിന്‍ സിറ്റി നിരയിലുണ്ടാവില്ല. ഫോഡന്‍, ജെസ്യൂസ്, മെഹറസ്, ഗുണ്‍ഡോഗന്‍, റോഡ്രി എന്നിവരെ ആശ്രയിച്ചായിരിക്കും സിറ്റിയുടെ മറുപടി. ഒപ്പം, മെസ്സി, നെയ്മര്‍, എംബാപ്പേ മുന്നേറ്റനിരയെ പിടിച്ചുകെട്ടുകയും വേണം. പരിക്കില്‍ നിന്ന് മുക്തനായ സെര്‍ജിയോ റാമോസ് പിഎസ്ജിക്കായി അരങ്ങേറ്റം നടത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് എയില്‍ ഒന്‍പത് പോയിന്റുള്ള സിറ്റി ഒന്നും എട്ട് പോയിന്റുള്ള പിഎസ്ജി രണ്ടും സ്ഥാനങ്ങളില്‍. 

അഞ്ചാം റൗണ്ടില്‍ റയല്‍ മാഡ്രിഡിന് ഷെറിഫാണ് എതിരാളികള്‍. ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് അപ്രതീക്ഷിത തോല്‍വി നേരിട്ടതിന് മറുപടി നല്‍കാനാവും കാര്‍ലോ ആഞ്ചലോട്ടി റയലിനെ ഷെറിഫിന്റെ മൈതാനത്ത് അണിനിരത്തുക. തോല്‍വി അറിയാതെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ച ലിവര്‍പൂളിനെ തടയുക പോര്‍ട്ടോയ്ക്ക് എളുപ്പമാവില്ല. നാല് കളിയില്‍ പതിമൂന്ന് ഗോള്‍നേടിയ ലിവര്‍പൂള്‍ വഴങ്ങിയത് അഞ്ചുഗോള്‍ മാത്രം. സാദിയോ മാനേ, മുമ്മഹദ് സലാ, റോബര്‍ട്ടോ ഫിര്‍മിനോ ത്രയത്തിന്റെ സ്‌കോറിംഗ് മികവിലാണ് ക്ലോപ്പും സംഘവും കുതിക്കുന്നത്. 

നാല് കളിയില്‍ അഞ്ചുപോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രഡിന് ജീവന്‍മരണ പോരാട്ടമാണ്. ഒറ്റപോയിന്റുള്ള മുന്‍ ചാംപ്യന്‍മാരായ എസി മിലാനാണ് എതിരാളികള്‍. സ്വന്തം മൈതാനത്ത് ജയത്തില്‍ കുറഞ്ഞതൊന്നും ഡിഗോ സിമിയോണിയുടെ അത്‌ലറ്റിക്കോയെ രക്ഷിക്കില്ല. മറ്റ് മത്സരങ്ങലില്‍ ഇന്റര്‍ മിലാന്‍, ഷക്താര്‍ ഡോണിയസ്‌കിനെയും അയാക്‌സ്, ബെസിക്താസിനെയും ബൊറൂസ്യൂ ഡോര്‍ട്ട്മുണ്ട്, സ്‌പോര്‍ട്ടിംഗിനെയും ക്ലബ് ബ്രൂഗെ ആര്‍ബി ലൈപ്‌സിഷിനെയും നേരിടും.

Follow Us:
Download App:
  • android
  • ios