Asianet News MalayalamAsianet News Malayalam

ചാമ്പ്യന്‍സ് ലീഗില്‍ മെസി-നെയ്‌മര്‍ നേര്‍ക്കുനേര്‍ പോരില്ല!

മെസി-നെയ്മര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കാത്തിരുന്ന ആരാധകര്‍ ഇതോടെ നിരാശയിലായി. 

UEFA Champions League Round of 16 Barcelona vs PSG Injured Neymar ruled Out
Author
Paris, First Published Feb 12, 2021, 8:55 AM IST

പാരിസ്: പരുക്കേറ്റ പിഎസ്ജി സൂപ്പര്‍ താരം നെയ്‌മറിന് ചാമ്പ്യൻസ് ലീഗില്‍ ബാഴ്‌സലോണക്കെതിരായ മത്സരം നഷ്ടമാകും. അടുത്തയാഴ്‌ചയാണ് ആദ്യപാദ മത്സരം നടക്കേണ്ടിയിരുന്നത്. 

മെസി-നെയ്മര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കാത്തിരുന്ന ആരാധകര്‍ നിരാശയിലായി. കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പില്‍ കയിനെതിരെ നടന്ന മത്സരത്തിലാണ് നെയ്മറിന്‍റെ കാലിലെ പേശികള്‍ക്ക് പരുക്കേറ്റത്. നാലാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് പാരീസ് സെയ്‌ന്‍റ് ജര്‍മ്മൻ ക്ലബ്ബ് വ്യക്തമാക്കി. പരിക്കും കൊവിഡും മൂലം സീസണില്‍ നെയ്‌മര്‍ക്ക് നേരത്തെയും മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. 

പവറായി പവാര്‍ഡ്; ഫിഫ ക്ലബ് ലോകകപ്പ് ബയേണ്‍ മ്യൂണിക്കിന്

2017ല്‍ റെക്കോര്‍ഡ് തുകയായ 263 മില്യണ്‍ ഡോളറിനാണ് നെയ്‌മര്‍ സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. പിഎസ്‌ജിക്കായി നെയ്‌മര്‍ ഇതുവരെ 103 മത്സരങ്ങള്‍ കളിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ 2018ല്‍ റയല്‍ മാഡ്രിഡിനും തൊട്ടടുത്ത വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും എതിരായ നിര്‍ണായക മത്സരങ്ങളും പരിക്കുമൂലം താരത്തിന് നഷ്‌ടമായിരുന്നു. 

ബ്ലാസ്റ്റേഴ്സിന്‍റെ അന്തകനായി ഡീഗോ മൗറീഷ്യോ, കളിയിലെ താരം

 

Follow Us:
Download App:
  • android
  • ios