മൂന്ന് പോയിന്‍റും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ലക്ഷ്യമിട്ടാണ് നെത‍‍ർലൻഡ്‌സ് ഇറങ്ങുന്നത്

ആംസ്റ്റര്‍‌ഡാം: യൂറോ കപ്പിൽ ഗ്രൂപ്പ് സിയിൽ നിന്ന് ആരൊക്കെ പ്രീ ക്വാ‍‍ർട്ടറിലെത്തുമെന്ന് ഇന്നറിയാം. നെത‍ർലൻഡ്‌സ്, നോർത്ത് മാസിഡോണിയയെയും ഉക്രൈൻ, ഓസ്‌ട്രിയയേയും നേരിടും. രാത്രി ഒൻപതരയ്‌ക്കാണ് രണ്ട് കളിയും തുടങ്ങുക.

മൂന്ന് പോയിന്‍റും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ലക്ഷ്യമിട്ടാണ് നെത‍‍ർലൻഡ്‌സ് ഇറങ്ങുന്നത്. അതേസമയം രണ്ട് കളിയും തോറ്റ് മുന്നോട്ടുളള വഴികൾ നേരത്തേയടഞ്ഞ നോ‍ർത്ത് മാസിഡോണിയക്ക് സമനില പോലും സന്തോഷം നൽകും. ഉക്രൈനെയും ഓസ്‌ട്രിയയേയും തോൽപിച്ച നെതർലൻഡ്‌സിന് നോർത്ത് മാസിഡോണിയ വെല്ലുവിളിയാവാൻ ഇടയില്ല. പ്രീ ക്വാർട്ടറിൽ ഇടംപിടിച്ചതിനാൽ കോച്ച് ഫ്രാങ്ക് ഡിബോയർ ഡച്ച് നിരയിൽ മാറ്റം വരുത്തിയേക്കും. 

ഇരു ടീമും നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും നെത‍‍ർലൻഡ്‌സ് ജയിച്ചപ്പോള്‍ ഒരു കളി സമനിലയിൽ അവസാനിച്ചു. 

ഓസ്‌ട്രിയ-ഉക്രൈന്‍ നിര്‍ണായകം 

ഓസ്‌ട്രിയക്കും ഉക്രൈനും ജീവൻമരണ പോരാട്ടമാണിന്ന്. ജയിക്കുന്നവർ പ്രീക്വാ‍ർട്ടറിലേക്ക് പ്രവേശിക്കും. തോൽക്കുന്നവ‍‍ർ നാട്ടിലേക്ക് മടങ്ങും. നോർത്ത് മാസിഡോണിയയെ തോൽപിച്ച ഇരു ടീമിനും മൂന്ന് പോയിന്‍റ് വീതമുണ്ട്. ഓസ്‌ട്രിയ, ഉക്രൈൻ ടീമുകളിൽ ആ‍‍ർക്കും പരിക്കില്ല. അതിനാല്‍ ഏറ്റവും മികച്ച ടീമിനെ അണിനിരത്താൻ ടീമുകള്‍ക്ക് അവസരമുണ്ട്. 

കളി സമനിലയിലായാൽ ഭാഗ്യം ഗോൾ ശരാശരിയിൽ ഉക്രൈനൊപ്പമാവും. ഇതിന് മുൻപ് ഇരു ടീമും രണ്ട് കളിയിൽ മാത്രം ഏറ്റുമുട്ടിയപ്പോള്‍ ഓരോ ജയവുമായി കണക്കില്‍ ഒപ്പത്തിനൊപ്പമാണ്. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

സമ്പൂര്‍ണ ജയത്തോടെ അസൂറികള്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും വെയ്ല്‍സ്; സ്വിസ് പട കാത്തിരിക്കണം

വറ്റാതെ റോണോ-കോക്ക കോള നാടകീയത; യൂറോയില്‍ പുതിയ ചര്‍ച്ചയായി ബാനര്‍

ഫുട്‌ബോള്‍ കാലിലും ക്യാമറ കൈയിലും ഭദ്രം; പെപ്പെയെ പകര്‍ത്തി ക്രിസ്റ്റ്യാനോ- വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona