ലിച്ചെൻസ്റ്റൈനെ എതിരില്ലാത്ത ആറ് ഗോളിനാണ് ഇറ്റലി തകർത്തത്. അൽവാരോ മൊറാട്ട ഇരട്ടഗോൾ നേടിയപ്പോള്‍ സ്പെയിൻ എതിരില്ലാത്ത രണ്ട് ഗോളിന് മാൾട്ടയെ തോൽപിച്ചു. 

റോം: യുവേഫ യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഇറ്റലിക്ക് വമ്പൻ ജയം. ലിച്ചെൻസ്റ്റൈനെ എതിരില്ലാത്ത ആറ് ഗോളിനാണ് ഇറ്റലി തകർത്തത്. ആദ്യ പകുതിയിൽ തന്നെ നാല് ഗോളിന് മുന്നിലായിരുന്നു ഇറ്റലി. ഡാനിയേൽ കുഫ്മാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ലിച്ചെൻസ്റ്റൈന് തിരിച്ചടിയായി.

Add Asianetnews as a Preferred SourcegooglePreferred

മറ്റൊരു മത്സരത്തിൽ സ്പെയിൻ എതിരില്ലാത്ത രണ്ട് ഗോളിന് മാൾട്ടയെ തോൽപിച്ചു. അൽവാരോ മൊറാട്ട ഇരട്ടഗോൾ നേടി. 31, 73 മിനുട്ടുകളിലായിരുന്നു സ്പെയിനിന്‍റെ ഗോളുകൾ.

ഇതേസമയം സ്വീഡൻ- നോർവെ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി. രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷമാണ് നോർവേ സമനിലയിൽ കുരുങ്ങിയത്. നോർവെയെ ഞെട്ടിച്ച് സ്വീഡൻ തുടരെ മൂന്ന് ഗോൾ നേടി മുന്നിലെത്തി. എന്നാൽ ഇഞ്ചുറി ടൈം ഗോളിലൂടെ നോർവേ സമനില പിടിച്ചെടുക്കുകയായിരുന്നു.