ഗോളെന്നുറച്ച റൊണാൾഡോയുടെ രണ്ട് ഷോട്ടുകൾ ഉക്രൈൻ ഗോൾകീപ്പർ ആൻഡ്രി പ്യാതോവ് തട്ടിയകറ്റി. പോർച്ചുഗൽ 18 തവണയാണ് ഗോൾവലയ്ക്ക് നേരെ ലക്ഷ്യമിട്ടത്.
ലിസ്‌ബന്‍: ഒന്‍പത് മാസത്തിന് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ജഴ്‌സിയണിഞ്ഞ മത്സരം സമനിലയിൽ. യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ഉക്രൈനാണ് പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ കുരുക്കിയത്. ഗോളെന്നുറച്ച റൊണാൾഡോയുടെ രണ്ട് ഷോട്ടുകൾ ഉക്രൈൻ ഗോൾകീപ്പർ ആൻഡ്രി പ്യാതോവ് തട്ടിയകറ്റി. പോർച്ചുഗൽ 18 തവണയാണ് ഗോൾവലയ്ക്ക് നേരെ ലക്ഷ്യമിട്ടത്.
മറ്റൊരു യോഗ്യതാ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, മോൾഡോവയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു. ഗ്രീസ്മാൻ, എംബാപെ, ജിറൗഡ്, വരാനെ എന്നിവർ ഫ്രാൻസിനായി ഗോൾ നേടി.
യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്നും പ്രമുഖ ടീമുകൾക്ക് മത്സരമുണ്ട്. മുൻ ചാമ്പ്യൻമാരായ സ്പെയ്‌നും ഇറ്റലിയും ഗ്രീസും ഇന്നിറങ്ങും. ഇറ്റലി, ഫിൻലൻഡിനെയും സ്പെയ്ൻ, നോർവേയെയും സ്വീഡൻ, റുമാനിയയേയും ഗ്രീസ്, ലീചെൻസ്റ്റെയ്നെയും നേരിടും. രാത്രി ഒന്നേകാലിനാണ് എല്ലാ കളിയും തുടങ്ങുക.
