വലൻസിയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ആഴ്സണൽ തകർത്തത്. രണ്ടാം സെമിയിൽ ഐൻട്രാക്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ചെൽസിയും ഫൈനലിലെത്തി.

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോൾ സെമി പോരാട്ടങ്ങളിൽ ആഴ്സണലിനും ചെൽസിക്കും ജയം. വലൻസിയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ആഴ്സണൽ തകർത്തത്. ആഴ്സണലിനായി പിയറി എമെറിക് ഹാട്രിക് നേടി. ആദ്യ പാദത്തിൽ ഒന്നിനെതിര മൂന്ന് ഗോളുകൾക്കായിരുന്നു ആഴ്സണലിന്‍റെ വിജയം.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാം സെമിയിൽ ഐൻട്രാക്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ചെൽസിയും ഫൈനലിലെത്തി. ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അധിക സമയത്തിന് ശേഷവും ഇരുടീമുകളും ഓരോ ഗോളുകൾ അടിച്ച് സമനില പാലിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസി നാല് തവണ ലക്ഷ്യം കണ്ടപ്പോൾ ഐൻട്രാക്ടിന് 3 ഗോളുകളേ നേടാനായുള്ളൂ. മെയ് 29 നാണ് ഫൈനൽ.

Scroll to load tweet…

ഇതോടെ യൂറോപ്പിലെ രണ്ട് പ്രധാന ഫൈനലുകളും ഇംഗ്ലീഷ് ക്ലബ്ബുകള്‍ തമ്മിലായി.