മാഞ്ചസ്റ്റർ യുണൈറ്റഡിനും ആഴ്സനലിനും തിരിച്ചടി. യുണൈറ്റഡ് അസ്താനയോട് തോറ്റു. ആഴ്‌സനലിനെ അട്ടിമറിച്ച് ഐൻട്രാക്ക്.

ലണ്ടന്‍: യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത തോൽവി. അസ്‌താനയാണ് യുണൈറ്റഡിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അസ്‌താനയുടെ ജയം. ബെർനാഡിന്റെ സെൽഫ് ഗോളാണ് യുണൈറ്റഡിന് തിരിച്ചടിയായത്. ഷോംക്കോയും അസ്താനക്കായി ഗോൾ നേടി. 

ലിൻഗാർഡാണ് യുണൈറ്റഡിന്റെ ഏകഗോൾ നേടിയത്. അഞ്ച് കളികളിൽ നിന്നായി 10 പോയിന്റോടെ യുണൈറ്റഡാണ് ഗ്രൂപ്പിൽ മുന്നിൽ. ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരാണ് അസ്‌താന.

Scroll to load tweet…

യൂറോപ്പാ ലീഗിൽ ആഴ്‌സനലിനും തോൽവി. ഐൻട്രാക്ക് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആഴ്‌സനലിനെ അട്ടിമറിച്ചത്. ഡെയ്ച്ചി കമഡയുടെ ഇരട്ടഗോൾ മികവിലായിരുന്നു ഐൻട്രാക്കിന്റെ ജയം. എമറിക്കാണ് ആഴ്‌സനലിനായി ഗോൾ നേടിയത്. 

ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്‌സനലിന് വെല്ലുവിളിയുമായാണ് ഐൻട്രാക്കിന്റെ മുന്നേറ്റം. ആഴ്‌സനലിനേക്കാൾ ഒരു പോയിന്റ് കുറവുമായി രണ്ടാം സ്ഥാനത്താണ് ഐൻട്രാക്ക്.