ഹേഗ്: യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോള്‍രഹിത സമനില. ഹേഗിൽ നടന്ന മത്സരത്തില്‍ ഡച്ച് ക്ലബ് AZ അല്‍ക്മാറാണ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്. നാല് പോയിന്‍റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവില്‍ ഗ്രൂപ്പില്‍ രണ്ടാമതും AZ അല്‍ക്മർ മൂന്നാം സ്ഥാനത്തുമാണ്. പാർട്ടിസന്‍ ആണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്.

മറ്റൊരു മത്സരത്തില്‍ ആഴ്‌സനലിന് തകർപ്പന്‍ ജയം. ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ബെല്‍ജിയം ക്ലബ് സ്റ്റാന്‍ഡേഡ് ലീഗയെ പരാജയപ്പെടുത്തി. 

ആഴ്‌സനലിനായി ഗബ്രിയേല്‍ മാർട്ടിനേലി രണ്ട് ഗോളുകള്‍ നേടി. ജോ വില്ലോക്ക്, ഡാനി സെബലാസ് എന്നിവരാണ് മറ്റ് സ്‌കോറർമാർ. നിലവില്‍ ആറു പോയിന്‍റുമായി ഗ്രൂപ്പില്‍ ആഴ്‌സനല്‍ ഒന്നാമതാണ്. മൂന്ന് പോയിന്റുള്ള സ്റ്റാന്‍റേഡ് ലീഗ രണ്ടാമതും.