ലണ്ടന്‍: യൂറോപ്പാ ലീഗ് ഫുട്ബോളില്‍ വമ്പന്മാര്‍ക്ക് ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിന് സെര്‍ബിയന്‍ ക്ലബ്ബായ പാര്‍ട്ടിസാനെ തോൽപ്പിച്ചു. പെനാല്‍റ്റിയിലൂടെ 43-ാം മിനിറ്റില്‍ ആന്‍റണി മാര്‍ഷ്യാൽ ആണ് ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് എല്ലില്‍ യുണൈറ്റഡ് ഏഴ് പോയിന്‍റുമായി മുന്നിലെത്തി.

അതേസമയം ആഴ്‌സനല്‍ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. രണ്ടിനെതിരെ മൂന്ന് ഗോളിന് വിറ്റോറിയ എസ് സിയെ തോൽപ്പിച്ചു. അവസാന 12 മിനുറ്റിനിടെയാണ് രണ്ട് ഗോളും ആഴ്സനല്‍ നേടിയത്. 80, 92 മിനറ്റുകളില്‍ നിക്കോളാസ് പെപെ ആണ് നിര്‍ണായക ഗോളുകള്‍ നേടിയത്.

32-ാം മിനറ്റില്‍ ഗബ്രിയേൽ മാര്‍ട്ടിനെല്ലിയാണ് ആഴ്‌സനലിനായി ആദ്യഗോള്‍ നേടിയിരുന്നു. മാര്‍ക്കസ് എഡ്വേര്‍ഡ്സ്, ബ്രൂണോ ഡുവാര്‍ട്ടെ എന്നിവര്‍ വിറ്റോറിയുടെ ഗോള്‍ നേടി. സെവ്വിയ്യ, സ്‌പോര്‍ടിംഗ് ലിസ്‌ബൺ, സെൽറ്റിക്ക് ക്ലബുകളും ജയം സ്വന്തമാക്കി.