Asianet News MalayalamAsianet News Malayalam

അടുത്ത സീസണില്‍ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും വമ്പന്‍ മാറ്റത്തിന് യുവേഫ

യൂറോപ്യൻ സൂപ്പർ ലീഗ് ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ പുതിയ മാർഗങ്ങൾ തേടുകയാണ് യുവേഫ. 

UEFA remove away goals rule by next year
Author
Nyon, First Published May 30, 2021, 10:26 AM IST

നിയോണ്‍: യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ പരിഷ്‌കാരങ്ങളുമായി യുവേഫ. എവേ ഗോൾ നിയമം ഉപേക്ഷിക്കാനാണ് യുവേഫയുടെ നീക്കം. 

യൂറോപ്യൻ സൂപ്പർ ലീഗ് ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ പുതിയ മാർഗങ്ങൾ തേടുകയാണ് യുവേഫ. ഇതിന്റെ ഭാഗമായി അടുത്ത സീസൺ മുതൽ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും എവേ ഗോൾ നിയമം ഉണ്ടായേക്കില്ല. എവേ ഗോൾ നിയമം ഉപേക്ഷിക്കാൻ യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. യുവേഫയുടെ എല്ലാ അംഗരാജ്യങ്ങളും പങ്കെടുക്കുന്ന പൊതുയോഗം ഈ തീരുമാനം അംഗീകരിച്ചാൽ അടുത്ത സീസൺ മുതൽ എവേ ഗോൾ നിയമം ഉണ്ടാവില്ല. 

ഇരുപാദങ്ങളിലായി നടക്കുന്ന മത്സരങ്ങളിലാണ് എവേ നിയമം നടപ്പാക്കാറുള്ളത്. രണ്ട് മത്സരത്തിലുമായി സ്‌കോർ ഒപ്പത്തിനൊപ്പം വരുകയാണെങ്കിൽ എതിരാളിയുടെ ഗ്രൗണ്ടിൽ കൂടുതൽ ഗോൾ നേടിയ ടീം ജയിക്കുന്നതാണ് എവേ ഗോൾ നിയമം. 1965ലാണ് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ എവേ ഗോൾ നിയമം നടപ്പാക്കിത്തുടങ്ങിയത്. 

യുവേഫയെ വെല്ലുവിളിച്ച് 12 വമ്പൻ ക്ലബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. എന്നാല്‍ ആരാധകരുടെ പ്രതിഷേധവും യുവേഫയുടെ കണ്ണുരുട്ടലും കണ്ട് എ സി മിലാന്‍, ഇന്‍റര്‍ മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകൾ പിന്മാറി. ഇപ്പോഴും സൂപ്പര്‍ ലീഗ് സ്വപ്‌നവുമായി മുന്നോട്ടുപോവുകയാണ് ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകൾ. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് യുവേഫയുടെ നിലപാട്. 

ചാമ്പ്യന്‍സ് ലീഗ്: സിറ്റിയുടെ സ്വപ്‌നം വീണുടഞ്ഞു; ആവേശ പോരാട്ടത്തില്‍ ചെല്‍സി

മാപ്പ് പറയില്ല, വിലക്കിയാല്‍ നിയമ യുദ്ധത്തിന്; സൂപ്പർ ലീഗില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബാഴ്‌സ

റയൽ, ബാഴ്‌സ, യുവന്‍റസ്; വിലക്ക് വന്നാല്‍ മറ്റ് ക്ലബുകള്‍ക്ക് ലോട്ടറി, സംഭവിക്കുക ഇതൊക്കെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios