Asianet News MalayalamAsianet News Malayalam

യൂറോപ്പില്‍ പുതിയ അങ്കത്തട്ട്; കോൺഫറസ് ലീഗിന്‍റെ ട്രോഫി പ്രകാശനം ചെയ്തു

വമ്പൻ ഫുട്ബോൾ ശക്തികൾ അല്ലാത്ത രാജ്യങ്ങളിലെ ക്ലബുകൾക്കും യൂറോപ്യൻ ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ഒരുക്കാനാണ് യുവേഫ പുതിയ ടൂ‍ർണമെന്റിന് തുടക്കമിടുന്നത്.

UEFA unveiled Europa Conference League trophy
Author
Nyon, First Published May 25, 2021, 11:17 AM IST

നിയോണ്‍: യുവേഫ അടുത്ത സീസൺ മുതൽ തുടങ്ങുന്ന യൂറോപ്പ കോൺഫറസ് ലീഗിന്റെ ട്രോഫി പ്രകാശനം ചെയ്തു. യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിനാണ് ട്രോഫി പ്രകാശനം ചെയ്തത്. 

വമ്പൻ ഫുട്ബോൾ ശക്തികൾ അല്ലാത്ത രാജ്യങ്ങളിലെ ക്ലബുകൾക്കും യൂറോപ്യൻ ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ഒരുക്കാനാണ് യുവേഫ പുതിയ ടൂ‍ർണമെന്റിന് തുടക്കമിടുന്നത്. ചാമ്പ്യൻസ് ലീഗിനും യൂറോപ്പ ലീഗിനും പിന്നാലെയാണ് യൂറോപ്പ കോൺഫറസ് ലീഗ് നടപ്പാക്കുന്നത്. 32 ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുക. ടോട്ടനം, എ എസ് റോമ, റെന്നസ്, വിയ്യാ റയൽ തുടങ്ങിയ ടീമുകളും അടുത്ത സീസണിൽ യൂറോപ്പ കോൺഫറസ് ലീഗിലാണ് കളിക്കുക. 

യൂറോപ്പ കോൺഫറസ് ലീഗ് ട്രോഫിക്ക് 57.5 സെമി ഉയരവും 11 കിലോ ഭാരവുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ 32 ടീമുകളെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ട്രോഫിയുടെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. വ്യാഴാഴ്‌ച രാത്രിയായിരിക്കും മത്സരങ്ങള്‍. 

'ലെവന്‍‌'ഡോവ്‌സ്‌കി പുലിയാണ്, ഗോൾഡൺ ഷൂ; ചരിത്രമെഴുതി മെസിയും റോണോയും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍\ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios