'ലെവന്‍‌'ഡോവ്‌സ്‌കി പുലിയാണ്, ഗോൾഡൺ ഷൂ; ചരിത്രമെഴുതി മെസിയും റോണോയും

First Published May 25, 2021, 10:01 AM IST

മ്യൂണിക്ക്: യൂറോപ്യൻ ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൺ ഷൂ ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോണല്‍ മെസി അടക്കമുള്ളവരെ മറികടന്നാണ് നേട്ടം. ഇംഗ്ലണ്ടിൽ ഹാരി കെയ്‌നും ഫ്രാൻസിൽ കിലിയൻ എംബാപ്പേയും സ്‌പെയ്‌നില്‍ ലിയോണല്‍ മെസിയും ഇറ്റലിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ടോപ് സ്‌കോറർമാർ.