Asianet News MalayalamAsianet News Malayalam

ഘാനയെ തോല്‍പ്പിച്ചിട്ടും ഉറുഗ്വെ പുറത്ത്; പ്രീ ക്വാര്‍ട്ടറിലേക്കുള്ള വഴിയടച്ചത് ദക്ഷിണ കൊറിയയുടെ അട്ടിമറി

കൊറിയയുടെ ജയമാണ് ഉറുഗ്വെയെ കുടുക്കിയത്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹൊര്‍ത്തയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. എന്നാല്‍ 27-ാം മിനിറ്റില്‍ കിം യംഗ്-ഗ്വാന്‍ കൊറിയയെ ഒപ്പമെത്തിച്ചു.

Uruguay crashed out from Qatar World Cup after South Korea win against Portugal
Author
First Published Dec 2, 2022, 10:49 PM IST

ദോഹ: ഘാനയ്ക്ക് ഒരിക്കല്‍കൂടി ഉറുഗ്വെയുടെ മുന്നില്‍ പിഴച്ചു. നിര്‍ണായക മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ക്ക് മുന്നില്‍ രണ്ട് ഗോളിന് തോറ്റതോടെ ടീം പ്രീ ക്വാര്‍ട്ടര്‍ കാണാതെ പോയി. എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയ, പോര്‍ച്ചുഗലിനെ 2-1ന് അട്ടിമറിച്ചതോടെ ഉറുഗ്വെയും പുറത്തേക്ക്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി കൊറിയ  പ്രീ ക്വാര്‍ട്ടറില്‍. അവസാന മത്സരത്തില്‍ തോറ്റെങ്കിലും പോര്‍ച്ചുഗല്‍ ആറ് പോയിന്റുമായി ഒന്നാമത്. 

കൊറിയയുടെ ജയമാണ് ഉറുഗ്വെയെ കുടുക്കിയത്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹൊര്‍ത്തയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. എന്നാല്‍ 27-ാം മിനിറ്റില്‍ കിം യംഗ്-ഗ്വാന്‍ കൊറിയയെ ഒപ്പമെത്തിച്ചു. 90 മിനിറ്റ് വരെ സ്‌കോര്‍ ഈ നിലയില്‍ തുടര്‍ന്നു. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ കൊറിയ പുറത്ത്് പോവുമായിരുന്നു. ഉറുഗ്വെ അകത്തും. എന്നാല്‍ ഇഞ്ചുറി അത്ഭുതം സംഭവിച്ചു. ഹ്വാങ് ഹീ-ചാനിന്റെ ഗോളില്‍ കൊറിയ ആദ്യമായി മുന്നിലെത്തി. പിന്നീട് മറ്റൊരു ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടാനും കൊറിയക്കായി. ഇതോടെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള യോഗ്യതയും. 

ജോര്‍ജിയന്‍ ഡി അറസ്‌കേറ്റയുടെ രണ്ട് ഗോളുകളാണ് ഉറുഗ്വെയ്ക്ക് ജയമൊരുക്കിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 26, 32 മിനിറ്റുകൡലായിന്നു ഉറുഗ്വെ ഗോള്‍ നേടിയത്. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ ഇത്രയും ഗോളുകള്‍ പോരായിരുന്നു. കൊറിയ രണ്ടാം ഗോളും നേടിയതോടെ ഉറുഗ്വെ പുറത്തേക്ക്. 

ഒട്ടും സമയം പാഴാക്കാനില്ല; യൂറോ കപ്പ് ലക്ഷ്യമിട്ടുള്ള പണി തുടങ്ങാൻ ജർമനി, തോൽവികളുടെ കാരണം കണ്ടെത്തൽ ആദ്യപടി
 

Follow Us:
Download App:
  • android
  • ios