തെല്‍ അവീവ്: ഉറുഗ്വേക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഇഞ്ച്വറി ടൈമില്‍ ലിയോണല്‍ മെസി നേടിയ ഗോളാണ് അര്‍ജന്റീനയെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. എഡിസണ്‍ കവാനി, ലൂയിസ് സുവാരസ് എന്നിവരാണ് ഉറുഗ്വെയുടെ ഗോള്‍ നേടിയത്. സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്റീനയുടെ മറ്റൊരു ഗോള്‍ നേടിയത്. 

34 ആം മിനിറ്റില്‍ കവാനിയുടെ ഗോളിലൂടെ ഉറുഗ്വേയാണ് മുന്നിലെത്തിയത്. 63ആം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്കില്‍ തലവച്ച് അഗ്യൂറോ ഗോള്‍ മടക്കി. എന്നാല്‍ അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം സുവാരസ് ഫ്രീകിക്കിലൂുടെ ഉറുഗ്വെയ്ക്ക് ലീഡ് സ്മ്മാനിച്ചു. എന്നാല്‍ അധികസമയത്ത് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മെസി അര്‍ജന്റീനയ്ക്ക് സമനില സമ്മാനിച്ചു. ബ്രസീല്‍ ഇന്ന് വൈകിട്ട് ഏഴിന് ദക്ഷിണ കൊറിയയെ നേരിടും. അബുദാബിയിലാണ് മത്സരം നടക്കുക.