അറിയപ്പെടുന്ന അര്‍ജന്‍റീന ഫാന്‍സായ മുന്‍ മന്ത്രി എംഎം മണിയെ ട്രോളുകയാണ് സംസ്ഥാന  വിദ്യാഭ്യാസ മന്ത്രികൂടിയായ വി ശിവന്‍കുട്ടി. 

തിരുവനന്തപുരം: തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന മത്സരഫലമാണ് അർജന്റീന VS സൗദി അറേബ്യ മത്സരത്തില്‍ ഉണ്ടായത്. കേരളത്തിലെ അടക്കം അർജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്‍റീനയ്ക്ക് ഉണ്ടായത്. 2-- 1 ന് സൌദിയോട് പരാജയപ്പെട്ടു. മത്സരത്തിന് ശേഷം കേരളത്തിലെ അര്‍ജന്‍റീന ഫാന്‍സിന് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് മറ്റ് ഫാന്‍സുകാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 

അറിയപ്പെടുന്ന അര്‍ജന്‍റീന ഫാന്‍സായ മുന്‍ മന്ത്രി എംഎം മണിയെ ട്രോളുകയാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രികൂടിയായ വി ശിവന്‍കുട്ടി. 'ചതിച്ചാശാനേ' എന്ന് ഒറ്റവരി പോസ്റ്റില്‍ എംഎം മണിയെ ടാഗ് ചെയ്താണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്. നേരത്തെ രാവിലെ മെസിക്ക് അശംസ നേര്‍ന്നും മന്ത്രി ശിവന്‍കുട്ടി പോസ്റ്റ് ഇട്ടിരുന്നു.

ഞാനൊരു ബ്രസീൽ ആരാധകൻ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകൾ നേരാൻ മടിയില്ല. ഇതാണ് "സ്പോർട്സ് പേഴ്സൺ " സ്പിരിറ്റ്‌. ആരാധകരെ, 'മത്സരം' തെരുവിൽ തല്ലിയല്ല വേണ്ടത്, കളിക്കളത്തിൽ ആണ് വേണ്ടത് - മന്ത്രിയുടെ രാവിലത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നു. 

അതേ സമയം അർജന്റീന ആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയോട് തോറ്റു എന്നതിന് കാരണം കണ്ടെത്തി മുൻ എംഎൽഎയും കോൺ​ഗ്രസ് നേതാവുമായ വി.ടി. ബൽറാം. ങാ.. ചുമ്മാതല്ല എന്ന അടിക്കുറിപ്പോടെയാണ് ബൽ‌റാം ചിത്രം പങ്കുവെച്ചത്. തന്റെ സുഹൃത്തുക്കളും പാർട്ടിയിലെ സഹപ്രവർത്തകരുമായ എംഎൽഎ ഷാഫി പറമ്പിലും യൂത്ത് കോൺ​ഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിലും ഖത്തറിൽ അർജന്റീനയുടെ കളി കാണാനെത്തിയിരുന്നു. 

ഇരുവരും ​ഗ്യാലറിയിൽ അർജന്റീനയുടെ ജഴ്സി ധരിച്ച് കൂളിങ് ​ഗ്ലാസ് ധരിച്ച് നിൽക്കുന്ന ചിത്രമാണ് അടിക്കുറിപ്പോടെയാണ് ബൽറാം ചിത്രം പങ്കുവെച്ചത്. ഷാഫിയും രാഹുലുമൊക്കെ കളി കാണാനെത്തിയതുകൊണ്ടാണ് അർജന്റീന തോറ്റതെന്ന് ഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു ബൽറാം. അർജന്റീനയുടെ തോൽവിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ രസകരമായ ട്രോളുകളുടെ ഒഴുക്കാണ്. അർജന്റീനൻ ആരാധകരെയും മെസി ആരാധകരെയും പരിഹസിച്ചാണ് ട്രോളുകളേറെയും. 

1930നുശേഷം ആദ്യം, അര്‍ജന്‍റീനയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

മൂന്ന് വര്‍ഷത്തിനുശേഷം തോല്‍വി, ലോകവേദിയില്‍ കാലിടറി അര്‍ജന്‍റീന; ഇറ്റലിയുടെ റെക്കോര്‍ഡിന് ഇളക്കമില്ല