Asianet News MalayalamAsianet News Malayalam

മെസ്സിയെയും റൊണാൾഡോയെയും പിന്തള്ളി വിർജിൽ വാൻഡൈക്ക് യൂറോപ്യൻ ഫുട്ബോളിലെ മികച്ച താരം

യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ ഡിഫൻഡറാണ് ഡച്ചുകാരനായ വാൻഡൈക്ക്. ഇംഗ്ലണ്ടിന്‍റെ ലൂസി ബ്രോൺസാണ് വുമൺ പ്ലെയർ ഓഫ് ദ ഇയർ. മികച്ച ഫോര്‍വേഡായി മെസ്സിയും ഗോളിയായി അലിസൺ ബെക്കറും മിഡ്ഫീൽഡറായി ഫ്രെങ്കി ഡി ജോംഗും തിരഞ്ഞെടുക്കപ്പെട്ടു. 

Virgil van Dijk wins UEFA men's player of the Year
Author
London, First Published Aug 29, 2019, 11:27 PM IST

യൂറോപ്യൻ ഫുട്ബോളിലെ മികച്ച താരത്തിനുള്ള പുരസ്കാരം വിർജിൽ വാൻഡൈക്കിന്. മെസ്സിയെയും റൊണാൾഡോയെയും മറികടന്നാണ് ലിവർപൂൾ താരമായ വാൻഡൈക്കിന്‍റെ നേട്ടം. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ ഡിഫൻഡറാണ് ഡച്ചുകാരനായ വാൻഡൈക്ക്. ഇംഗ്ലണ്ടിന്‍റെ ലൂസി ബ്രോൺസാണ് വുമൺ പ്ലെയർ ഓഫ് ദ ഇയർ.
 

Virgil van Dijk wins UEFA men's player of the Year

മികച്ച ഫോര്‍വേഡായി മെസ്സിയും ഗോളിയായി അലിസൺ ബെക്കറും മിഡ്ഫീൽഡറായി ഫ്രെങ്കി ഡി ജോംഗും ഡിഫൻഡറായി വാൻഡൈക്കും തിരഞ്ഞെടുക്കപ്പെട്ടു. യൂഫേഫാ ഈ പുരസ്കാരം തുടങ്ങിയതിന് ശേഷം 3 തവണ റൊണാള്‍ഡോ ( 2014, 2016, 2017 ) ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2011 ലും 2015 ലും മെസ്സി ഈ പുരസ്കാരം നേടിയിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios