തന്റെ സുഹൃത്തുക്കളും പാർട്ടിയിലെ സഹപ്രവർത്തകരുമായ എംഎൽഎ ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിലും ഖത്തറിൽ അർജന്റീനയുടെ കളി കാണാനെത്തിയിരുന്നു.
ലോകകപ്പിൽ ഫേവറിറ്റുകളായ അർജന്റീന ആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയോട് തോറ്റു എന്നതിന് കാരണം കണ്ടെത്തി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ടി. ബൽറാം. ങാ.. ചുമ്മാതല്ല എന്ന അടിക്കുറിപ്പോടെയാണ് ബൽറാം ചിത്രം പങ്കുവെച്ചത്. തന്റെ സുഹൃത്തുക്കളും പാർട്ടിയിലെ സഹപ്രവർത്തകരുമായ എംഎൽഎ ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിലും ഖത്തറിൽ അർജന്റീനയുടെ കളി കാണാനെത്തിയിരുന്നു. ഇരുവരും ഗ്യാലറിയിൽ അർജന്റീനയുടെ ജഴ്സി ധരിച്ച് കൂളിങ് ഗ്ലാസ് ധരിച്ച് നിൽക്കുന്ന ചിത്രമാണ് അടിക്കുറിപ്പോടെയാണ് ബൽറാം ചിത്രം പങ്കുവെച്ചത്. ഷാഫിയും രാഹുലുമൊക്കെ കളി കാണാനെത്തിയതുകൊണ്ടാണ് അർജന്റീന തോറ്റതെന്ന് ഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു ബൽറാം. അർജന്റീനയുടെ തോൽവിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ രസകരമായ ട്രോളുകളുടെ ഒഴുക്കാണ്. അർജന്റീനൻ ആരാധകരെയും മെസി ആരാധകരെയും പരിഹസിച്ചാണ് ട്രോളുകളേറെയും.
മത്സരത്തിന്‍റെ ഫലം നേരത്തെ പ്രവചിച്ച് സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് യുവാവ്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പ്രവചനം നടത്തിയത്. പ്രവചനം ഇങ്ങനെയായിരുന്നു. ഈ world cup ലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും Z Mark my words സൗദി അറേബ്യ VS അർജന്റീന My prediction :- 2 - 1 സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും. എന്നാണ്. ഈ പ്രവചനത്തിന് ഏറെ പരിഹാസമാണ് ആദ്യം ഉണ്ടായത്. എന്നാല്‍ മത്സര ശേഷം അത്ഭുതം, മാരകം എന്നതൊക്കെയാണ് കമന്‍റ് വരുന്നത്. നൂറുകണക്കിന് കമന്‍റുകളാണ് ഈ പോസ്റ്റില്‍ വരുന്നത്.
ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി; കണ്ണീരോടെ മിശിഹ
ലുസൈല്‍ സ്റ്റേഡിയത്തിലെ നീലക്കടല്‍ ശാന്തമായി, ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ആദ്യ നൊമ്പരമറിഞ്ഞ് മിശിഹാ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി.
