മധ്യവരയില്‍ നിന്ന് പന്ത് കാല്‍ക്കലാക്കിയ ഹസാര്‍ഡ് അസാധ്യമായ ഡ്രിബ്ലിങ്ങും വേഗവും കൊണ്ട് മൈതാനത്ത് മാന്ത്രിക വിരിയിക്കുകയായിരുന്നു. അഞ്ചോളം താരങ്ങളെ മറികടന്നായിരുന്നു ഈ സുന്ദരന്‍ ഗോള്‍.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ ചെല്‍സി പരാജയപ്പെടുത്തിയപ്പോള്‍ താരമായത് ഹസാര്‍ഡ്. 24-ാം മിനുറ്റില്‍ ഹസാര്‍ഡ് നേടിയ ഒറ്റയാന്‍ ഗോളായിരുന്നു മത്സരത്തിലെ പ്രധാന ആകര്‍ഷണം.
മധ്യവരയില്‍ നിന്ന് പന്ത് കാല്‍ക്കലാക്കിയ ഹസാര്‍ഡ് അസാമാന്യ ഡ്രിബ്ലിങ്ങും വേഗവും കൊണ്ട് മൈതാനത്ത് മാന്ത്രിക വിരിയിക്കുകയായിരുന്നു. അഞ്ചോളം താരങ്ങളെ മറികടന്നായിരുന്നു ഈ സുന്ദരന്‍ ഗോള്‍. പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരിക്കും ഇതെന്നുറപ്പ്. ഹസാര്‍ഡിന്‍റെ ഗോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഹസാര്‍ഡിനെ നോട്ടമിട്ടിരിക്കുന്ന റയല്‍ മാഡ്രിഡ് അടക്കമുള്ള വമ്പന്‍മാര്‍ക്ക് ആവേശം പകരുന്ന ഗോളും പ്രകടനവുമാണ് താരം മത്സരത്തില്‍ പുറത്തെടുത്തത്. ആദ്യ പകുതിയിൽ നേടിയ അത്ഭുത ഗോളിനു പുറമേ രണ്ടാം പകുതിയുടെ അവസാന മിനുട്ടിലും താരം വലകുലുക്കിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെൽസി ജയിച്ചു. ഇതോടെ ലീഗിൽ ചെൽസി മൂന്നാം സ്ഥാനത്തെത്തി.
