അമേരിക്കൻ ഗായകൻ ട്രിനിഡാഡ് കാർഡോണ, നൈജീരിയൻ ഗായകൻ ഡേവിഡോ, ഖത്തറിലെ ഏറ്റവും പ്രശസ്‌ത ഗായികയായി ഐഷ എന്നിവരാണ് മുഖ്യ ആകർഷണം
ദോഹ: ഖത്തർ ലോകകപ്പിന്‍റെ (2022 FIFA World Cup) ഔദ്യോഗിക ഗാനം (FIFA World Cup Song 2022) പുറത്തിറക്കി. നവംബർ 21നാണ് അറേബ്യന്‍ നാട് ആതിഥേയരാവുന്ന ആദ്യ ഫുട്ബോള്‍ ലോകകപ്പിന് തുടക്കമാവുക. ഒരുമിച്ച് നിൽക്കുക (Hayya Hayya- Better Together) എന്ന സന്ദേശത്തോടെയാണ് 2022ലെ ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയത്. വ്യത്യസ്‌ത സംഗീതശാഖകൾ കോർത്തിണക്കിയതാണ് ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം.
അമേരിക്കൻ ഗായകൻ ട്രിനിഡാഡ് കാർഡോണ, നൈജീരിയൻ ഗായകൻ ഡേവിഡോ, ഖത്തറിലെ ഏറ്റവും പ്രശസ്‌ത ഗായികയായി ഐഷ എന്നിവരാണ് മുഖ്യ ആകർഷണം. ഖത്തർ ലോകകപ്പിന്‍റെ ഭാഗ്യചിഹ്നവും പുറത്തിറക്കിയിട്ടുണ്ട്. പ്രതിഭാധനനായ കളിക്കാരൻ എന്നർഥം വരുന്ന 'ല ഈബ്' എന്നാണ് ഭാഗ്യചിഹ്നത്തിന്‍റെ പേര്. ദോഹയിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍ററില്‍ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നടക്കുകയും ചെയ്‌തു. ആതിഥേയരായ ഖത്തർ ഉദ്ഘാടന മത്സരത്തിൽ നവംബർ 21ന് ഇക്വഡോറിനെ നേരിടും.
റഷ്യൻ ലോകകപ്പിന് ശേഷം അന്തരിച്ച ഇതിഹാസ താരങ്ങളെ അനുസ്‌മരിച്ചായിരുന്നു ഖത്തർ ലോകകപ്പിന്‍റെ നറുക്കെടുപ്പ്. ഗോർഡൺ ബാങ്ക്സ്, ഡീഗോ മറഡോണ, പൗളോ റോസി, ഡെർഡ് മുള്ളർ എന്നിവരെയാണ് ചടങ്ങിൽ അനുസ്‌മരിച്ചത്. ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പിൽ കിരീടധാരണം ഡിസംബർ പതിനെട്ടിന് നടക്കും.
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്/ സ്‌കോട്‌ലന്‍ഡ്/ യുക്രയ്ന്‍
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ/ യുഎഇ/ പെറു
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
ന്യൂസിലന്‍ഡ്/ കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന
