ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ഗോളുമായി ലിയോണല്‍ മെസി. ലിയോണിനെതിരെ രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇതില്‍ ഒരു ഗോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി വലങ്കാലുകൊണ്ടായിരുന്നു. അതും രണ്ട് പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞ്. 

പാസ് സ്വീകരിച്ച മെസി ബോക്‌സിലേക്ക് പന്തുമായി ഓടിക്കയറി. ഇടങ്കാലുക്കൊണ്ട് അനായാസം ഷോട്ടുകള്‍ തൊടുക്കാറുള്ള മെസി ആദ്യം ശ്രമിച്ചത് അത്തരമൊരു ഷോട്ടിനാണ്. എന്നാല്‍ രണ്ട് പ്രതിരോധക്കാര്‍ മുന്നിലുള്ളപ്പോള്‍ ലക്ഷ്യം പിഴക്കുമെന്നുറപ്പായിരുന്നു. പന്ത് വലങ്കാലിലേക്ക് മാറ്റി. ഇടങ്കാലന്‍ ഷോട്ട് പ്രതീക്ഷിച്ച പ്രതിരോധ താരം ഗ്രൗണ്ടില്‍ വീഴുകയും മറ്റൊരു താരത്തിന് മെസിയെ നിയന്ത്രിക്കാന്‍ കഴിയാതെയും വന്നു. പിന്നാലെ മെസിയുടെ വലങ്കാലന്‍ ഷോട്ട് ഗോള്‍ കീപ്പറുടെ ഗ്ലൗസില്‍ തട്ടി ഗോള്‍വര കടന്നു. വീഡിയോ കാണാം...