ലിവര്‍പൂള്‍: സാധാരണക്കാരനെ പോലെ സൈക്കിളുമായി രാത്രി താമസസ്ഥലത്തേക്ക് പോകുന്ന ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സഹതാരമായ ലോവ്‍‍റെന്‍ ആണ് സലായുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു ആരാധകനാണ് ദൃശ്യം പകര്‍ത്തിയത്. 'മൊ സലാ മൊ സലാ' എന്ന ഗാനത്തോടെയാണ് ആരാധകന്‍ സൈക്കിള്‍ യാത്ര പകര്‍ത്തിയത്. പിന്നാലെ നിരവധി ആരാധകരും സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്ത് രംഗത്തെത്തി. 

ചെല്‍സിക്കെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ മുഹമ്മദ് സല വണ്ടര്‍ ഗോള്‍ നേടിയിരുന്നു. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ച് ലിവര്‍പുള്‍ പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തി. സാദിയോ മാനെയുടെ വകയായിരുന്നു രണ്ടാം ഗോള്‍.