ആരാധകന്റെ മുഖത്തിടിച്ച പിഎസ്ജി താരം നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ വിലക്ക്. ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെന്നസിനോട് തോറ്റതിന് ശേഷമായിരുന്നു നെയ്മറുടെ പരാക്രമം. തിങ്കളാഴ്ചയാണ് നെയ്മറുടെ വിലക്ക് നിലവില്‍ വരിക.

പാരീസ്: ആരാധകന്റെ മുഖത്തിടിച്ച പിഎസ്ജി താരം നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ വിലക്ക്. ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെന്നസിനോട് തോറ്റതിന് ശേഷമായിരുന്നു നെയ്മറുടെ പരാക്രമം. തിങ്കളാഴ്ചയാണ് നെയ്മറുടെ വിലക്ക് നിലവില്‍ വരിക. ഞായറാഴ്ചത്തെ ലീഗ് മത്സരത്തില്‍ നെയ്മറിന് കളിക്കാനാവും. എന്നാല്‍ തുടര്‍ന്നു വരുന്ന സീസണിലെ അവസാന രണ്ട് കളിയും അടുത്ത സീസണിലെ ആദ്യ കളിയും നെയ്മറിന് നഷ്ടമാവും. റഫറിയെ അധിക്ഷേപിച്ചതിന് ചാംപ്യന്‍സ് ലീഗിലെ മൂന്ന് മത്സരങ്ങളിലും നെയ്മറിന് വിലക്കുണ്ട്. നെയ്മര്‍ ആരാധകനെ ഇടിക്കുന്ന വീഡിയോ കാണാം..

Scroll to load tweet…