കായിക മന്ത്രി വി.അബ്‌ദുറഹിമാന്‍, മുന്‍ താരങ്ങളായ ഐ.എം വിജയന്‍, യു.ഷറഫലി, ഹബീബ് റഹ്‌മാന്‍, സൂപ്പർ അഷ്റഫ് ഉള്‍പ്പടെയുള്ളവരാണ് പ്രൊമോഷണല്‍ വീഡിയോയിലുള്ളത്
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിന്‍റെ (Santosh Trophy 2022) ആവേശത്തിലേക്ക് മലപ്പുറം (Malappuram). ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി പ്രൊമോഷണല്‍ വീഡിയോ മലപ്പുറത്ത് പുറത്തിറക്കി. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക (Anas Edathodika) പ്രൊമോ പ്രകാശനം ചെയ്‌തു.
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ സംസ്‌കാരം വിളിച്ചോതുന്നതാണ് വീഡിയോ. കായിക മന്ത്രി വി.അബ്‌ദുറഹിമാന്‍, മുന്‍ താരങ്ങളായ ഐ.എം വിജയന്‍, യു.ഷറഫലി, ഹബീബ് റഹ്‌മാന്‍, സൂപ്പർ അഷ്റഫ് ഉള്‍പ്പടെയുള്ളവരാണ് പ്രൊമോഷണല്‍ വീഡിയോയിലുള്ളത്. നിരവധി കുട്ടികളും പ്രൊമോഷണല്‍ വീഡിയോയുടെ ഭാഗമാണ്. 75-ാമത് സന്തോഷ് ട്രോഫിയെ വരവേല്‍ക്കാന്‍ മലപ്പുറം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും സന്തോഷ് ട്രോഫി മീഡിയ കമ്മിറ്റിയും സംയുക്തമായാണ് പ്രൊമോഷണല്‍ വീഡിയോ പുറത്തിറക്കിയത്.
2022 FIFA World Cup : ലോകകപ്പ് ആവേശത്തിന് കിക്ക് ഓഫ് ആയി മലപ്പുറം; 'അൽ രിഹ്ല' എത്തി, വില 13,000 രൂപ!
