കൊറേയ ഓഫ്‌സൈഡായിലുന്നില്ലെന്ന് തെളിഞ്ഞപ്പോള്‍ റഫറി ഗോള്‍ വിധിച്ചു. താരങ്ങള്‍ എല്ലാവരും കൊറേയക്കരികിലേക്ക് ഓടിയെത്തി താരത്തെ അഭിനന്ദിക്കുകയും ചെയ്തു.

മാഡ്രിഡ്: ലാലിഗയില്‍ രസകരമായ ഒരു നിമിഷമായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡ്- ഗെറ്റഫെ മത്സരത്തില്‍ കണ്ടത്. കളിക്കളത്തിലില്ലാതെ ഗോള്‍ നേടി അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഏഞ്ചല്‍ കൊറേയ. ഗോള്‍ നേടിയ ഉടന്‍ ഓഫ് സൈഡ് വിളിക്കപ്പെട്ട നിരാശയില്‍ നില്‍ക്കെ എയ്ഞ്ചല്‍ കൊറേയയെ കോച്ച് ഡീഗോ സിമിയോണി പിന്‍വലിച്ചു. എന്നാല്‍ വാര്‍ പരിശോധന നടത്തിയ റഫറി ഗോള്‍ അനുവദിച്ചപ്പോള്‍ സൈഡ് ബെഞ്ചിലിരിക്കുകയായിരുന്നു കൊറേയ.

കൊറേയ ഓഫ്‌സൈഡായിലുന്നില്ലെന്ന് തെളിഞ്ഞപ്പോള്‍ റഫറി ഗോള്‍ വിധിച്ചു. താരങ്ങള്‍ എല്ലാവരും കൊറേയക്കരികിലേക്ക് ഓടിയെത്തി താരത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തില്‍ ഗെറ്റഫെയോട് അത്‌ലറ്റിക്കോ സമനില വഴങ്ങി. ലീഗില്‍ നാലാം സ്ഥാനത്താണ് അത്‌ലറ്റിക്കോ. രസകരമായ വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

ബാഴ്‌സലോണ ഇന്നിറങ്ങും

സ്പാനിഷ് ലീഗില്‍ ജയം തുടരാന്‍ ബാഴ്‌സലോണ ഇന്നിറങ്ങും. ബാഴ്‌സലോണ സെവിയ്യയെ നേരിടും. രാത്രി ഒന്നരയ്ക്കാണ് മത്സരം. ലീഗില്‍ 50 പോയിന്റുമായി ബാഴ്‌സ ഒന്നാമതും 45 പോയിന്റുള്ള റയല്‍ രണ്ടാം സ്ഥാനത്തുമാണ്. റയല്‍ ഇപ്പോള്‍ മയോര്‍ക്കയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എവേ ഗ്രൗണ്ടിലാണ് റയലിന്റെ മത്സരം.

മാഞ്ചസ്റ്റര്‍ സിറ്റി- ടോട്ടനം പോര് ഇന്ന്

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ടോട്ടനത്തെ നേരിടും. ലീഗില്‍ സിറ്റി രണ്ടും ടോട്ടനം ആറും സ്ഥാനത്താണ്. ടോട്ടനത്തെ തോല്‍പിച്ചാല്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള വ്യത്യാസം രണ്ടു പോയിന്റായി കുറയ്ക്കാന്‍ സിറ്റിക്ക് കഴിയും. ആഴ്‌സണലിന് 50 പോയിന്റാണുള്ളത്. സിറ്റിക്ക് 45 പോയിന്റുണ്ട്. ടോട്ടനത്തിന് 36 പോയിന്റുണ്ട്. രാത്രി പത്തിന് ടോട്ടനത്തിന്റെ മൈതാനത്താണ് മത്സരം. മറ്റൊരു മത്സരത്തില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ് വൈകിട്ട് ഏഴരയ്ക്ക് ലീഡ്‌സ് യുണൈറ്റഡിനെ നേരിടും.