ബ്രസീലിനെ അവരുടെ മണ്ണില്‍ പരാജയപ്പെടുത്തിയ ശേഷം മെസി ആദ്യം വിളിച്ചത് തന്റെ ഭാര്യ അന്റൊനെല റൊക്കുസ്സൊയെ ആണ്. മെസി വീഡിയോ കാള്‍ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ബ്യൂണസ് ഐറിസ്: 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള അര്‍ജന്റീന കോപ്പ അമേരിക്ക കിരീടനേട്ടത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഡിയേഗോ മറഡോണയ്ക്കുള്ള സമര്‍പ്പണം എന്നതിലുപരി ലിയോല്‍ മെസിയുടെ ആദ്യ രാജ്യന്തര കിരീടം കൂടിയാണിത്. മെസിയുടെ വിജയാഘോഷത്തില്‍ നിന്ന് മനസിലാക്കാം അദ്ദേഹം എത്രത്തോളം ഒരു ട്രോഫി ആഗ്രഹിച്ചിരുന്നെന്ന്. 

ബ്രസീലിനെ അവരുടെ മണ്ണില്‍ പരാജയപ്പെടുത്തിയ ശേഷം മെസി ആദ്യം വിളിച്ചത് തന്റെ ഭാര്യ അന്റൊനെല റൊക്കുസ്സൊയെ ആണ്. മെസി വീഡിയോ കാള്‍ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോപ അമേരിക്കയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയിലൂടെ തനിക്ക് ലഭിച്ച മെഡല്‍ റൊക്കൂസ്സൊയെ കാണിക്കുന്നുണ്ട് മെസി. 

Scroll to load tweet…

പിന്നാലെ റൊക്കൂസ്സൊ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മെസിയുമായി സംസാരിക്കുന്ന വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു. 

നാട്ടില്‍ തിരിച്ചെത്തിയ അര്‍ജന്റീന ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ബ്യൂണസ് ഐറിസ് നഗരക്കില്‍ ആയിരങ്ങളാണ് കിരീടവുമായെത്തിയ മെസിയേയും സംഘത്തേയും വരവേല്‍ക്കാന്‍ കാത്തുനിന്നത്. ബ്യൂണസ് ഐറിസില്‍ നിന്നുള്ള രംഗങ്ങള്‍ കാണാം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ബ്രസീലിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.