പുതിയ സീസണിലെ ആദ്യമത്സരത്തില്‍ ഗലറ്റ്‌സരെ താരങ്ങളാണ് ഉന്തിലും തള്ളിലും ഏര്‍പ്പെട്ടത്. അവരുടെ പ്രതിരോധതാരം മാര്‍കാവോയും സഹതാരം മുഹമ്മദ് അക്തര്‍കോഗ്ലുവും തമ്മിലാണ് ഉരസിയത്.

ഇസ്താംബുള്‍: ടര്‍ക്കിഷ് സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സ്വന്തം ടീമിലെ താരങ്ങള്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകായണ്. പുതിയ സീസണിലെ ആദ്യമത്സരത്തില്‍ ഗലറ്റ്‌സരെ താരങ്ങളാണ് ഉന്തിലും തള്ളിലും ഏര്‍പ്പെട്ടത്. അവരുടെ പ്രതിരോധതാരം മാര്‍കാവോയും സഹതാരം മുഹമ്മദ് അക്തര്‍കോഗ്ലുവും തമ്മിലാണ് ഉരസിയത്.

ബ്രസീലിയന്‍ താരം മാര്‍കാവോ അക്തുര്‍കോഗ്ലുവിന്റെ നെറ്റിയില്‍ ഇടിക്കുന്നതും കൈകൊണ്ട് മുഖത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം. അപ്പോഴേക്കും സഹതാരങ്ങള്‍ ഓടിയെത്തി ഇരുവരേയും പിടിച്ചുമാറ്റാനുള്ള ശ്രമവും നടത്തുന്നു. എന്നിട്ടും മാര്‍കാവോയുടെ അരിശം തീര്‍ന്നില്ല. അദ്ദേഹം വീണ്ടും അക്തര്‍കോഗ്ലുവിനടുത്ത് വരികയായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

പിന്നാലെ മാര്‍കാവോ ചുവപ്പ് കാര്‍ഡുമായി പുറത്തായി. മത്സരത്തില്‍ ഗലറ്റ്‌സരെ വിജയിച്ചിരുന്നു. ബ്രസീലിയന്‍ താരത്തിനെതിരെ അച്ചടക്കലംഘനത്തിന് കടുത്ത നടപടികള്‍ ഉണ്ടായേക്കും.