ഡ്യൂറന്റ് കപ്പ് കേരളത്തിന് സമ്മാനിച്ച രണ്ടു നായകന്‍മാര്‍ കോഴിക്കോട് ഒരുമിച്ചു. ആദ്യമായി കപ്പ് കേരളത്തിലെത്തിച്ച മലയാളി താരം ഐ എം വിജയനും ഒരുവട്ടം കൂടി ആ നേട്ടം കേരളത്തിന് സമ്മാനിച്ച വിദേശ താരം മാര്‍ക്കസ് ജോസഫുമാണ് കോഴിക്കോട് ഒരുമിച്ചത്.

കോഴിക്കോട്: ഡ്യൂറന്റ് കപ്പ് കേരളത്തിന് സമ്മാനിച്ച രണ്ടു നായകന്‍മാര്‍ കോഴിക്കോട് ഒരുമിച്ചു. ആദ്യമായി കപ്പ് കേരളത്തിലെത്തിച്ച മലയാളി താരം ഐ എം വിജയനും ഒരുവട്ടം കൂടി ആ നേട്ടം കേരളത്തിന് സമ്മാനിച്ച വിദേശ താരം മാര്‍ക്കസ് ജോസഫുമാണ് കോഴിക്കോട് ഒരുമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജോസഫ് സ്വന്തം നാടിന് സ്മ്മാനിച്ച നേട്ടത്തില്‍ നേരിട്ട് അഭിനന്ദനമറിയിക്കാനാണ് ഐ എം വിജയന്‍ കോഴിക്കോട്ടെത്തിയത്. പുതിയ ഹീറോയെ ചേര്‍ത്തു പിടിച്ചാണ് വിജയന് സന്തോഷം പങ്കുവെച്ചത്. ഗോകുലം എഫ് സിക്ക് ആടുത്ത തവണ ഐ ലീഗ് നേടാന്‍ ആകട്ടെ എന്ന് വിജയന്‍ ആശംസിച്ചു. 

നിലവിലെ പ്രകടനം തുടര്‍ന്നാല്‍ ഗോകുലം എഫ് സി ആടുത്ത തവണ ഐ ലീഗ് നേടുമെന്നാണ് വിജയന്റെ പ്രതീക്ഷ. ഇതിനായി ടീമിന് എല്ലാ പിന്തുണയും അറിയിച്ചാണ് വിജയന് മടങ്ങിയത്. വിജയനെകുറിച്ച് കുറെ കേട്ടിരുന്നുവെങ്കിലും ആദ്യമായാണ് നേരിട്ട് കാണുന്നത്. അതിന്റെ സന്തോഷമായിരുന്നു ജോസഫിന്റെ മുഖത്ത്.

വിജയനാണ് ഡ്യൂറന്റ് കപ്പ് ആദ്യമായി കേരളത്തിലെത്തിച്ചത്. ഇത്തവണ പക്ഷെ അതിന് നിയോഗമുണ്ടായത് വിദേശ താരം ജോസഫിനാണ്. മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചാണ് ഗോകുലം കിരീടം നേടിയത്.