Asianet News MalayalamAsianet News Malayalam

വളഞ്ഞുപുളഞ്ഞ് വലയിലേക്ക്; പിഎസ്ജിക്കായി ആദ്യ ഫ്രീകിക്ക് ഗോളുമായി മെസി- വീഡിയോ കാണാം

29-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. മെസിയെ ഫൗള്‍ വച്ചതിനാണ് ഫ്രീകിക്ക് ലഭിച്ചത്. ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ ഇടങ്കാലന്‍ ഷോട്ട് നീസെ ഗോള്‍ കീപ്പര്‍ക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ.

watch video lionel messi first free kick goal for psg
Author
First Published Oct 2, 2022, 9:19 AM IST

പാരീസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് വേണ്ടി തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളുമായി ലിയോണല്‍ മെസി. നീസെക്കെതിരായ മത്സരത്തിലാണ് മെസി ഫ്രഞ്ച് ലീഗില്‍ തന്റെ ആദ്യ ഫ്രീകിക്ക് ഗോള്‍ നേടിയത്. മത്സരത്തില്‍ 2-1ന് പിഎസ്ജി ജയിക്കുകയും ചെയ്തു. പകരക്കാരനായി ഇറങ്ങിയ കിലിയന്‍ എംബാപ്പെയാണ് വിജയഗോള്‍ നേടിയത്. ഗെയ്താന്‍ ലാബോര്‍ഡെയാണ് നീസെയുടെ ഏക ഗോള്‍ നേടിയത്.

29-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. മെസിയെ ഫൗള്‍ വച്ചതിനാണ് ഫ്രീകിക്ക് ലഭിച്ചത്. ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ ഇടങ്കാലന്‍ ഷോട്ട് നീസെ ഗോള്‍ കീപ്പര്‍ക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. വീഡിയോ കാണാം...

എന്നാല്‍ 47-ാം മിനിറ്റില്‍ നീസെ ഒപ്പമെത്തി. എങ്കിലും 57-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ എംബാപ്പം പിഎസ്ജിക്ക് വിജയം സമ്മാനിച്ചു. ഒമ്പത് മത്സരങ്ങളില്‍ 25 പോയിന്റുമായി പിഎസ്ജിയാണ് ഒന്നാമത്.

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. ഏഴാം മിനിറ്റില്‍ ഒഡ്‌സോന്നെ എഡ്വേര്‍ഡിലൂടെ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തി. എന്നാല്‍ 38-ാം മിനിറ്റില്‍ ഔബമയങ് ചെല്‍സിയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്നിരിക്കെ കോണോര്‍ ഗല്ലാഗെര്‍ 90 മിനിറ്റില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടി. 

അതേസമയം, ബ്രൈറ്റണ്‍- ലിവര്‍പൂള്‍ മത്സരം 3-3 സമനിലയില്‍ അവസാനിച്ചു. ലിയാന്‍ഡ്രോ ട്രൊസാര്‍ഡിന്റെ ഹാട്രിക്കാണ് ബ്രൈറ്റണ്‍ സമനില സമ്മാനിച്ചത്. റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിനായി രണ്ട് ഗോള്‍ നേടി. ആഡം വെബ്‌സ്റ്ററിന്റെ സെല്‍ഫ് ഗോളും ലിവര്‍പൂളിന് തുണയായി. രണ്ട് ഗോളിന് മുന്നിലെത്തിയ ശേഷമാണ് ബ്രൈറ്റണ്‍ സമനില വഴങ്ങിയത്. 

മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാമിനെ 3-1ന് തോല്‍പ്പിച്ച് ആഴ്‌സനല്‍ ഒന്നാമതെത്തി. തോമസ് പാര്‍ട്ടി, ഗബ്രിയേല്‍ ജീസസ്, ഗ്രാനിറ്റ് സാഖ എന്നിവരാണ് ആഴ്‌സനലിന്റെ ഗോള്‍ നേടിയത്. ഹാരി കെയ്‌നിന്റെ വകയായിരുന്നു ടോട്ടന്‍ഹാമിന്റെ ആശ്വാസഗോള്‍. എട്ട് മത്സരങ്ങളില്‍ 21 പോയിന്റുള്ള ആഴ്‌സനലാണ് ഒന്നാമത്. ഏഴ് മത്സരങ്ങളില്‍ 17 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതാണ്. എട്ട് മത്സരങ്ങളില്‍ 17 പോയിന്റുള്ള ടോട്ടന്‍ഹാം മൂന്നാം സ്ഥാനത്താണ്.
 

Follow Us:
Download App:
  • android
  • ios