Asianet News MalayalamAsianet News Malayalam

മെസിയുടെ ബുള്ളറ്റ് ഗോള്‍! പിന്നെ ഒരു അസിസ്റ്റ്; കളം നിറഞ്ഞ് നെയ്മര്‍, പിഎസ്ജിക്ക് ജയം- വീഡിയോ കാണാം

മെസി നേടിയ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സെര്‍ജിയോ റാമോസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ടാണ് ഗോള്‍വല തുലച്ചുകയറിയത്.

Watch video Lionel Messi scored stunning goal for psg in french league
Author
First Published Oct 30, 2022, 11:31 AM IST

പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പി എസ് ജിയുടെ ജൈത്രയാത്ര തുടരുന്നു. ട്രോയസിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് പി എസ് ജി പതിനൊന്നാം ജയം സ്വന്തമാക്കിയത്. മൂന്നിനെതിരെ നാല് ഗോളിനാണ് പി എസ് ജിയുടെ ജയം. കാര്‍ലോസ് സോളര്‍, ലിയോണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പേ എന്നിവരാണ് പി എസ് ജിയുടെ സ്‌കോറര്‍മാര്‍. മമാ ബാള്‍ഡെ ട്രോയസിനായി രണ്ടുഗോള്‍ നേടി. ആന്റേ പലാവേഴ്‌സയാണ് മൂന്നാം ഗോള്‍ നേടിയത്. 13 കളിയില്‍ 35 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി എസ് ജി.

അതേസമയം, മെസി നേടിയ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സെര്‍ജിയോ റാമോസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ടാണ് ഗോള്‍വല തുലച്ചുകയറിയത്. ഫ്രഞ്ച് ക്ലബിനായി സീസണില്‍ ഇതുവരെ നേടിയത് 12 ഗോളും 13 അസിസ്റ്റുകളും. കഴിഞ്ഞ സീസണിലെ മോശം പ്രകടനം കണ്ട് തന്റെ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് മെസിയുടെ ഈ മിന്നും പ്രകടനം. നെയ്മര്‍ നേടിയ ഗോളിനുള്ള വഴിയൊരുക്കിയതും മെസി തന്നെ. ട്രോയസിനെതിരെ നേടിയ ഗോള്‍ കാണാം...

അതുപോലെ നെയ്മര്‍ എംബാപ്പെയ്ക്ക് നല്‍കിയ പാസും ചര്‍ച്ചയായി. നാലോ അഞ്ചോ എതിര്‍താരങ്ങളെ കബൡപ്പിച്ചാണ് നെയ്മര്‍ പാസ് നല്‍കിയത്. എന്നാല്‍ ഗോള്‍ നേടാന്‍ എംബാപ്പെയ്ക്ക് സാധിച്ചില്ല. വീഡിയോ കാണാം.. 

ബാഴ്‌സലോണയ്ക്ക ജയം

സ്പാനിഷ് ലിഗില്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ വിജയവുമായി ബാഴ്‌സിലോണ. വലന്‍സിയക്കെതിരെ 93ആം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയാണ് ഗോള്‍ നേടിയത്. ലീഗില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സയിപ്പോള്‍. 12 മത്സരങ്ങളില്‍ 31 പോയിന്റാണ് ബാഴ്‌സയ്ക്ക്. ഇത്രയും തന്നെ പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാമത്. എന്നാല്‍ 11 മത്സരങ്ങളാണ് റയല്‍ കളിച്ചത്. അതേസമയം, അത്‌ലറ്റികോ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. റെലഗേഷന്‍ സോണിലുള്ള കാഡിസാണ് അത്‌ലറ്റികോയെ 3-2ന് അട്ടിമറിച്ചത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലാണ് വിജയ ഗോള്‍ കാഡിസ് നേടിയത്.  

ബയേണിന് ജയം

ജര്‍മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണക്കിന്റെ ഗോള്‍വര്‍ഷം. ബയേണ്‍ രണ്ടിനെതിരെ ആറ് ഗോളിന് മെയ്ന്‍സിനെ തോല്‍പിച്ചു. ആദ്യ പകുതിയില്‍ ബയേണ്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിലായിരുന്നു. ആറ് വ്യത്യസ്ത താരങ്ങളാണ് ബയേണിനായി ലക്ഷ്യം കണ്ടത്. സെര്‍ജി ഗ്‌നാബ്രി, ജമാല്‍ മുസ്യാല, സാദിയോ മാനേ, ലിയോണ്‍ ഗോരെസ്‌ക, മത്യാസ് ടെല്‍, എറിക് മാക്‌സിം ചൗപ്പോ മോട്ടിംഗ് എന്നിവരാണ് ബയേണിന്റെ ഗോളുകള്‍ നേടിയത്. 

Follow Us:
Download App:
  • android
  • ios