ചൈനയില്‍ നടക്കുന്ന മത്സരത്തില്‍ തുടക്കത്തില്‍ തന്നെ അര്‍ജന്റീന ആധിപത്യം പുലര്‍ത്തി. എന്‍സോയില്‍ നിന്ന് പന്ത് വാങ്ങിയ മെസി. ഒരു ഓസ്‌ട്രേലിയന്‍ പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് ഡി ബോക്‌സില്‍ നിന്ന് നിറയൊഴിച്ചു.

ബെയ്ജിംഗ്: ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തില്‍ ഗോളോടെ തുടങ്ങി അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മെസി ഗോള്‍ നേടുകയായിരുന്നു. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു മെസിയുടെ ഗോള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗോള്‍ വന്ന ഞെട്ടലില്‍ നിന്ന് ഉണര്‍ന്ന് സോക്കറൂസ് പിന്നീട് മത്സരം നിയന്ത്രിച്ചു. പല തവണ അവര്‍ മറുപടി ഗോള്‍ നേടുമെന്ന് തോന്നിച്ചു. ഇതിനിടെ ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഫ്‌ളിക്ക് അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പണിപ്പെട്ട് രക്ഷപ്പെടുത്തി. മറുവശത്ത് മെസിക്ക് ലഭിച്ച മറ്റൊരു ഗോള്‍ അവസരം മുതലാക്കാനായില്ല. ഡി മരിയയില്‍ നിന്ന് പന്ത് സ്വീകരിച്ച് മെസി തൊടുത്ത ഷോട്ട് സൈഡ് നൈറ്റില്‍ ഒതുങ്ങി. മറ്റൊരു ചിപ് ശ്രമം ക്രോസ്ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ ഹാഫ്‌ടൈം വിസില്‍. 

ചൈനയില്‍ നടക്കുന്ന മത്സരത്തില്‍ തുടക്കത്തില്‍ തന്നെ അര്‍ജന്റീന ആധിപത്യം പുലര്‍ത്തി. എന്‍സോയില്‍ നിന്ന് പന്ത് വാങ്ങിയ മെസി. ഒരു ഓസ്‌ട്രേലിയന്‍ പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് ഡി ബോക്‌സില്‍ നിന്ന് നിറയൊഴിച്ചു. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അര്‍ജന്റീന കുപ്പായത്തില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. യുറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിടപറഞ്ഞ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിയിലേക്ക് പോകാന്‍ തീരുമാനിച്ചശേഷം രാജ്യത്തിനായി കളിക്കുന്ന ആദ്യ മത്സരവുമാണ്. ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോട് ആദ്യ മത്സരത്തില്‍ തോറ്റശേഷം തോല്‍വിയറിയാതെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. അവസാനം കളിച്ച എട്ടില്‍ ഏഴ് മത്സരങ്ങളിലും അര്‍ജന്റീന ജയിച്ചു. 

ചേതേശ്വര്‍ പൂജാര ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തേക്ക്? പകരക്കാരനാവാന്‍ സാധ്യത യുവതാരം

ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മെസിയും ജൂലിയന്‍ അല്‍വാരസുമായിരുന്നു അന്ന് അര്‍ജന്റീനക്കായി ഗോളടിച്ചത്. ലോകകപ്പിലെ തോല്‍വിയുടെ കണക്കു തീര്‍ക്കുക എന്നതും ഓസ്‌ട്രേലിയയുടെ ലക്ഷ്യമാണ്. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ കളിച്ച പല പ്രമുഖരും പരിക്കുമൂലം വിട്ടു നില്‍ക്കുന്നതിനാല്‍ താരതമ്യേന യുവനിരയുമായാണ് ഓസ്‌ട്രേലിയ ഇത്തവണ ലോക ചാംപ്യന്‍മാരെ നേരിടാന്‍ ഇറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News