യൂറോപ്യന്‍ ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് മെസി. യൂറോപ്യന്‍ ഫുട്‌ബോളില്‍ 701 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനും ഇനി അധികകാലം ആയുസുണ്ടാകില്ല. ഈ വര്‍ഷം പിഎസ്ജിക്കായി എട്ട് മത്സരങ്ങളില്‍ നാല് ഗോളുകളാണ് മെസിയുടെ സമ്പാദ്യം.
പാരീസ്: ക്ലബ് കരിയറില്‍ 700 ഗോള്‍ തികച്ച് ലിയോണല്‍ മെസി. ബാഴ്സലോണയ്ക്കായി 672 ഉം പിഎസ്ജിക്കായി 28ഉം ഗോളാണ് മെസി നേടിയത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് മെസി. യൂറോപ്യന്‍ ഫുട്‌ബോളില്‍ 701 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനും ഇനി അധികകാലം ആയുസുണ്ടാകില്ല. ഈ വര്‍ഷം പിഎസ്ജിക്കായി എട്ട് മത്സരങ്ങളില്‍ നാല് ഗോളുകളാണ് മെസിയുടെ സമ്പാദ്യം. അര്‍ജന്റീനയ്ക്കായി 98 ഗോളുകള്‍ പേരിലുള്ള മെസിക്ക് ആകെ ഗോള്‍നേട്ടം 800ലെത്താന്‍ ഇനി വേണ്ടത് മൂന്ന് ഗോളുകള്‍ മാത്രം.
മെസി- എംബാപ്പെ സഖ്യം ഗോള്‍ നേടിയപ്പോള്‍ മാഴ്സയെ എതിരില്ലാത്ത് മൂന്ന് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. ഇതില്‍ രണ്ട് ഗോള്‍ എംബാപ്പെയുടെ വകയായിരുന്നു. ഒരു ഗോള്‍ മെസിയുടെയും. 25-ാം മിനുട്ടിലായിരുന്നു എംബാപ്പെയുടെ ആദ്യ ഗോള്‍. ഗോളിന് വഴിയൊരുക്കിയത് മെസിയും. 29-ാം മിനുട്ടില്‍ മെസിയുടെ ഗോള്‍. ഇത്തവണ എംബാപ്പെ അസിസ്റ്റ് നല്‍കി. ആദ്യ പകുതി 2-0ത്തിന് അവസാനിച്ചു. രണ്ടാം പകുതിയില്‍ 55-ാം മിനുട്ടിലായിരുന്നു പിഎസ്ജിയുടെ മൂന്നാമത്തെ ഗോള്‍. ഇത്തവണയും മെസിയാണ് ഗോളിന് വഴിയൊരുക്കിയത്.ലീഗില്‍ പിഎസ്ജി ഒന്നാമത് തുടരുന്നു. 25 മത്സരങ്ങളില്‍ 60 പോയിന്റാണ് പിഎസ്ജിക്ക്. ഇത്രയും മത്സരങ്ങളില്‍ 52 പോയിന്റുള്ള മാഴ്സെ രണ്ടാം സ്ഥാനത്താണ്.
ബാഴ്‌സലോണയ്ക്ക് തോല്‍വി
സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തിരിച്ചടി. അല്‍മേരിയ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സയെ അട്ടിമറിച്ചു. തോറ്റെങ്കിലും 23 കളിയില്‍ 59 പോയിന്റുമായി ബാഴ്‌സ തന്നെയാണ് ലീഗില്‍ ഒന്നാമത്. റയലുമായുള്ള ലീഡ് 10 പോയിന്റായി ഉയര്‍ത്താനുള്ള അവസരമാണ് ബാഴ്‌സ കളഞ്ഞുകുളിച്ചത്.
ഇനിയും ഭേദമായില്ല! ബുമ്രയുടെ തിരിച്ചുവരവ് വൈകും; ഐപിഎല്ലും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാകും
