Asianet News MalayalamAsianet News Malayalam

ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ലാ രാത്രി! അര്‍ജന്റീനക്കായി കളം നിറഞ്ഞ് മെസി, ഇരട്ടഗോള്‍- വീഡിയോ കാണാം

56-ാം മിനിറ്റില്‍ ലാതുറോ മാര്‍ട്ടിനെസിന് പകരക്കാരനായിട്ടാണ് മെസി എത്തിയത്. 86-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ട് ജമൈക്കന്‍ ഗോള്‍ കീപ്പറെ മറികടന്ന് വലയിലേക്ക്.

watch video messi scored goals for argentina against Jamaica
Author
First Published Sep 28, 2022, 10:32 AM IST

ന്യൂയോര്‍ക്ക്: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ജമൈക്കയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനവുമായി അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസി. ഇതിഹാസ താരത്തിന്റെ രണ്ട് ഗോള്‍ ബലത്തില്‍ അര്‍ജന്റീന ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസിന്റെ വകയായിരുന്നു ഒരു ഗോള്‍. അര്‍ജന്റീന ജേഴ്‌സിയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ന്ന് ഒമ്പത് ഗോളുകളാണ് മെസി നേടിയത്. ഇതോടെ 90 ഗോളുകള്‍ പൂര്‍ത്തിയാക്കാനും മെസിക്കായി. ഗോള്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ് മെസി. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ (117), അലി ദെയി (109) എന്നിവരാണ് മെസിക്ക് മുന്നിലുള്ളത്. അര്‍ജന്റീന ജേഴ്‌സിയില്‍ മെസിയുടെ 100-ാം ജയം കൂടിയായിരുന്നു ഇത്. 

56-ാം മിനിറ്റില്‍ ലാതുറോ മാര്‍ട്ടിനെസിന് പകരക്കാരനായിട്ടാണ് മെസി എത്തിയത്. 86-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ട് ജമൈക്കന്‍ ഗോള്‍ കീപ്പറെ മറികടന്ന് വലയിലേക്ക്. വീഡിയോ കാണാം...

89-ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍. ഇത്തവണ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. ഡി ബോക്‌സില്‍ നിന്നുള്ള ഷോട്ട്, പ്രതിരോധ മതിലിന് താഴെക്കൂടി പായിച്ച് ഷോട്ടില്‍ ഗോള്‍ കീപ്പര്‍ക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. വീഡിയോ കാണാം... 

നേരത്തെ, 13-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെയാണ് അര്‍ജന്റീന മുന്നിലെത്തിയത്. ലാതുറോ മാര്‍ട്ടിനെസാണ് മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റെ ഗോളിനുള്ള വഴിയൊരുക്കിയത്. ഗോള്‍ കാണാം... 

മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് ടൂണീഷ്യയെ തോല്‍പ്പിച്ചു. റഫീഞ്ഞയുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ജയമൊരുക്കിയത്. റിച്ചാര്‍ലിസണ്‍, നെയ്മര്‍, പെഡ്രോ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. മൊന്റസാര്‍ തല്‍ബിയാണ് ടുണീഷ്യയുടെ ഏകഗോള്‍ നേടിയത്.

പോര്‍ച്ചുഗലിന് തോല്‍വി, പുറത്ത്

യുവേഫ നേഷന്‍സ് കപ്പില്‍ സ്‌പെയ്‌നിനോട് തോറ്റതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പുറത്തായി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ ജയം. ക്രിസ്റ്റ്യാനോ കളിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 88-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയാണ് വിജയഗോള്‍ നേടിയത്. സ്‌പെയ്‌നിന് പുറമെ ക്രൊയേഷ്യ, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകളാണ് സെമിയില്‍ കടന്നത്.

Follow Us:
Download App:
  • android
  • ios