മിലാന്‍: സീരി എയില്‍ തകര്‍പ്പന്‍ ഗോളുകളുമായി അര്‍ജന്റൈന്‍ താരങ്ങള്‍. ഇന്റര്‍ മിലാന്‍ താരം ലാതുറോ മാര്‍ട്ടിനെസ്, അറ്റ്‌ലാന്റെ താരം പാപു ഗോമസ് എന്നിവരുടെ ഗോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നന്നത്. നാപോളിക്കെതിരെയായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍. ഗ്രൗണ്ടിന്റെ ഏതാണ്ട് മധ്യഭാഗത്തുനിന്ന് പന്ത് സ്വീകരിച്ച മാര്‍ട്ടിനെസ് മുന്നോട്ട്. പ്രതിരോധനിരയെ മുഴുവന്‍ കാഴ്ചക്കാരാക്കി പോസ്റ്റിലേക്ക് നിറയൊഴിച്ചു. പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയ പന്തിലേക്ക് ഗോള്‍ കീപ്പര്‍ ഡൈവ് ചെയ്‌തെങ്കിലും രക്ഷപ്പെടുത്താനായില്ല. വീഡിയോ...

പാപു ഗോമസിന്റെ ഗോള്‍ ഇതിനേക്കാള്‍ നിര്‍ണായക ഘട്ടത്തിലായിരുന്നു. പാര്‍മയ്‌ക്കെതിരായ മത്സരത്തില്‍ ടീം 1-1ല്‍ നില്‍ക്കുമ്പോളാണ് ഗോമസ് വിജയഗോള്‍ നേടിയത്. ഒരു പ്രതിരോധ താരത്തെത്തെ നട്ട്മഗ് ചെയ്ത ഗോമസ് ബോക്‌സിന് പുറത്തുനിന്ന് നിറയൊഴിച്ചു. ഗോള്‍കീപ്പര്‍ക്ക് നോക്കി നില്‍ക്കാന്‍ മാത്രമെ കഴിഞ്ഞുള്ളൂ. വീഡിയോ കാണാം...