Asianet News MalayalamAsianet News Malayalam

റൊണാള്‍ഡോയ്ക്ക് മുന്നില്‍ വികാരാധീനനായി റിച്ചാര്‍ലിസണ്‍; ആശ്വസിപ്പിച്ച് ഇതിഹാസം- വീഡിയോ

ചെറുപ്പത്തില്‍ റൊണാള്‍ഡോയുടെ പ്രശസ്തമായ ഹെയര്‍സ്‌റ്റൈല്‍ അനുകരിച്ചാണ് റിച്ചാര്‍ലിസണ്‍ മുടിവെട്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷവും റൊണാള്‍ഡോ സ്‌റ്റൈല്‍ ഹെയര്‍കട്ടുമായി റിച്ചാര്‍ലിസണ്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

Watch video Richarlison got emotional while talking with Ronaldo
Author
First Published Dec 7, 2022, 2:18 PM IST

ദോഹ: ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയ്ക്ക് മുന്നില്‍ വികാരഭരിതനായി റിച്ചാര്‍ലിസണ്‍. കുട്ടിക്കാലത്ത് റൊണാള്‍ഡോയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുമ്പോഴായിരുന്നു റിച്ചാര്‍ലിസണിന്റെ കണ്ണ് നിറഞ്ഞത്. ലോക ഫുട്‌ബോളില്‍ മിന്നുംതാരമായി റൊണാള്‍ഡോ നിറഞ്ഞുനില്‍ക്കുന്ന കാലം. അന്ന് റിച്ചാര്‍ലിസണ്‍ അടങ്ങിയ ബ്രസീലിന്റെ ഇളംതലമുറയ്ക്ക് ഫുട്‌ബോളെന്നാല്‍ റൊണാള്‍ഡോ ആയിരുന്നു. കുട്ടിക്കാലത്ത് റൊണാള്‍ഡോയെ നേരില്‍ കണ്ട അനുഭവമാണ് നിറകണ്ണുകളോടെ റിച്ചാര്‍ലിസണ്‍ ഓര്‍ത്തെടുത്തത്.

ചെറുപ്പത്തില്‍ റൊണാള്‍ഡോയുടെ പ്രശസ്തമായ ഹെയര്‍സ്‌റ്റൈല്‍ അനുകരിച്ചാണ് റിച്ചാര്‍ലിസണ്‍ മുടിവെട്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷവും റൊണാള്‍ഡോ സ്‌റ്റൈല്‍ ഹെയര്‍കട്ടുമായി റിച്ചാര്‍ലിസണ്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഹെയര്‍സ്‌റ്റൈല്‍ മാത്രമല്ല ആ കളിയഴകും എക്കാലവും തന്നെയും കൂട്ടുകാരെയും പ്രചോദിപ്പിക്കുമെന്ന് റിച്ചാര്‍ലിസണ്‍ കാമറൂണിനെതിരായ മത്സരത്തില്‍ ഗോളടിച്ച ശേഷം റിച്ചാര്‍ലിസണും പരിശീലകന്‍ ടിറ്റെയും ചേര്‍ന്ന കളിച്ച പീജണ്‍ നൃത്തച്ചുവടുകള്‍ റിച്ചാര്‍ലിസണില്‍ നിന്ന് പഠിച്ചാണ് റൊണാള്‍ഡോ മടങ്ങിയത്. വീഡിയോ കാണാം...

വെള്ളിയാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ് ബ്രസീല്‍.ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. ഏഴാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ 13-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രാജ്യത്തിനായി സുല്‍ത്താന്റെ 76-ാം ഗോളാണിത്. 29-ാം മിനുറ്റിലായിരുന്നു സാബാ ചുവടുകളുടെ വശ്യതയെല്ലാം മൈതാനത്ത് കണ്ട റിച്ചാര്‍ലിസണിന്റെ അതിസുന്ദര ഗോള്‍. 

36-ാം മിനുറ്റില്‍ ലൂക്കാസ് പക്വേറ്റ നാലാം ഗോള്‍ നേടി. ബ്രസീല്‍ ഏകപക്ഷീയമായ നാല് ഗോള്‍ ലീഡുമായി ആദ്യപകുതിക്ക് പിരിഞ്ഞപ്പോള്‍ 76-ാം മിനുറ്റില്‍ പൈക്കിന്റെ വകയായിരുന്നു കൊറിയയുടെ ഏക മടക്ക ഗോള്‍. ഇത് ഒന്നൊന്നര വെടിച്ചില്ലന്‍ ഗോളാവുകയും ചെയ്തു. റിച്ചാര്‍ലിസണ്‍ ഇതുവരെ മൂന്ന് ഗോള്‍ നേടിയിട്ടുണ്ട്. സെര്‍ബിയക്കെതിരെ ഇരട്ട ഗോളുമായി തിളങ്ങുകയും ചെയ്തു.

സ്‌പെയ്‌നിനെതിരായ ചരിത്ര വിജയം; പലസ്തീന്‍ പതാകയേന്തി ആഘോഷിച്ച് മൊറോക്കന്‍ ടീം- വീഡിയോ

Follow Us:
Download App:
  • android
  • ios