ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ് സെമിയില്‍ ലിയോണിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഗോളോടെ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ബയേണ്‍ മ്യൂനിച്ച് താരം സെര്‍ജ് ഗ്നാബ്രി. കളം നിറഞ്ഞ് കളിച്ച ജര്‍മന്‍കാരന്റെ മികവില്‍ ലിയോണിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബയേണ്‍ ജയിച്ചത്. രണ്ട് ഗോളുകളാണ് 25കാരന്‍ നേടിയത്. ഇതില്‍ ആദ്യഗോളിനെ വാക്കുകള്‍കൊണ്ട് വര്‍ണിച്ചാല്‍ മതിയാവില്ല. 

18ാം മിനിറ്റിലായിരുന്നു ഗ്നാബ്രിയുടെ വിസ്മയ ഗോള്‍. യഥാര്‍ത്ഥത്തില്‍ ഗ്നാബ്രിയുടെ പേസിനും പവറിനും മുന്നില്‍ ലിയോണ്‍ പ്രതിരോധത്തിന് ഉത്തരമുണ്ടായിരുന്നില്ല. ജോഷ്വ കിമ്മിഷിന്റെ പാസ് സ്വീകരിച്ച ഗ്നാബ്രി വലത് വിംഗിലൂടെ ലിയോണ്‍ പ്രതിരോധത്തിന് മുന്നിലേക്ക്. ഗ്നാബ്രിയുടെ വേഗത്തെ തടുക്കാന്‍ ലിണ്‍പ്രതിരോധത്തിനായില്ല. ഡി ബോക്‌സില്‍ നിന്ന് തൊടുത്ത ഇടങ്കാലന്‍ ഷോട്ട് ഫാര്‍ പോസ്റ്റിലേക്ക് പറന്നിറങ്ങി. ഗോള്‍ വീഡിയോ കാണാം..