ഫിഫ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ ബ്രസീലിന് സമനില നേടിക്കൊടുത്തത് വിനീഷ്യസ് ജൂനിയറിന്റെ ഗോളായിരുന്നു. ഗാലറിയിലുണ്ടായിരുന്ന പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ട്രാവിസ് സ്‌കോട്ട് ഈ ഗോള്‍ ആവേശത്തോടെ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. 

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ ബ്രസീലിന് സമനില സമ്മാനിച്ചത് വിനീഷ്യസ് ജൂനിയറിന്റെ ഗോളായിരുന്നു. വിനീഷ്യസ് നേടിയ തകര്‍പ്പന്‍ സമനില ഗോള്‍ ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തെ ആവേശക്കടലാക്കി മാറ്റി. ബ്രസീലിയന്‍ ആരാധകരെ മാത്രമല്ല, ഗാലറിയിലുണ്ടായിരുന്ന പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ട്രാവിസ് സ്‌കോട്ടിനെയും ഈ ഗോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്ത് പിടിപ്പിച്ചു. മത്സരത്തിന്റെ 21-ാം മിനിറ്റില്‍ മൊറോക്കോ ആദ്യ ഗോള്‍ നേടി മുന്നിലെത്തിയതോടെ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ 32-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ പുറത്തെടുത്ത വ്യക്തിഗത മികവ് ബ്രസീലിന് സമനില സമ്മാനിക്കുകമാത്രമല്ല, കോച്ച് കാര്‍ലോ ആന്‍സലോട്ടിയുടെ സംഘത്തിന് പുതിയ ജീവന്‍ നല്‍കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ടാണ് ഈ ഗോളിന്റെ വീഡിയോ വൈറലായത്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിച്ചത്. വിനീഷ്യസ് ഗോള്‍ ആഘോഷിക്കുന്നതിനിടയില്‍, ഗാലറിയില്‍ ട്രാവിസ് സ്‌കോട്ട് ആവേശത്തോടെ തുള്ളിച്ചാടുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞു. വീഡിയോ കാണാം...

Scroll to load tweet…

Scroll to load tweet…

ബ്രസീല്‍ ജേഴ്‌സിയില്‍ തന്റെ 50-ാം അന്താരാഷ്ട്ര മത്സരം കളിച്ച ഈ 25 കാരന്‍, ദേശീയ ടീമിനായി തന്റെ പത്താം ഗോളും ഫിഫ ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഗോളും കുറിച്ചു. കൗതുകകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് ഗോളും ഒരു നിര്‍ണായക മത്സരത്തിലാണ് പിറന്നത്. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ ദക്ഷിണ കൊറിയയ്ക്കെതിരായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍. ബ്രസീലിന് ഒരു രക്ഷകനെ ആവശ്യമുള്ളപ്പോഴെല്ലാം വിനീഷ്യസ് വീണ്ടും അവതരിക്കുന്നു എന്നതിന് അടിവരയിടുന്നതായിരുന്നു ഈ പ്രകടനം.

YouTube video player