1934ല്‍ ഇറ്റലി ആതിഥേയത്വം വഹിച്ച ലോകകപ്പിലായിരുന്നു അത് സംഭവിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തോടെയായിരുന്നില്ല ലോകകപ്പ് തുടങ്ങിയത്

ഫിഫ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ എന്നെങ്കിലും പരാജയപ്പെട്ടിട്ടുണ്ടോ, അങ്ങനെയൊരു നിമിഷം ഓര്‍ത്തെടുക്കാനാകുന്നുണ്ടോ. അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, ഒരു നൂറ്റാണ്ടോളം ദൂരമുണ്ട് ആ മത്സരത്തിലേക്ക്...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1934ല്‍ ഇറ്റലി ആതിഥേയത്വം വഹിച്ച ലോകകപ്പിലായിരുന്നു അത് സംഭവിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തോടെയായിരുന്നില്ല ലോകകപ്പ് തുടങ്ങിയത്. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ പ്രീ ക്വാര്‍ട്ടറായിരുന്നു ആദ്യ കടമ്പ.

ബ്രസീലിന് എതിരാളികളായി ലഭിച്ചത് സ്പെയിനെ ആയിരുന്നു. ആദ്യ പകുതിയില്‍ തന്നെ ബ്രസീലിനെതിരെ മൂന്ന് ഗോളുകള്‍ അന്ന് സ്പെയിൻ നേടി, ഒന്ന് തിരിച്ചടിച്ച് ആശ്വാസം കണ്ടെത്തിയെങ്കിലും ലോകകപ്പ് സ്വപ്നങ്ങള്‍ ആദ്യ പോരില്‍ തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു കാനറികള്‍ക്ക്. ഇറ്റലിയായിരുന്നു ജേതാക്കളായത്.

ശേഷം 21 ലോകകപ്പുകള്‍, ഇത്തവണത്തേത് ഉള്‍പ്പെടെ. ഒരു പ്രാവശ്യം പോലും ആദ്യ മത്സരത്തില്‍ ബ്രസീലിനെ കീഴടക്കാൻ ആര്‍ക്കുമായില്ല. മൊറോക്കോയോട് സമനിലയോടെ കടന്നുകൂടിയതോടെ ആ റെക്കോര്‍ഡ് ഭദ്രമാക്കാൻ കാര്‍ലോസ് ആഞ്ചലോട്ടിയുടെ സംഘത്തിനായി.

2018 ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലൻഡിനോടും സമനിലയോടെയായിരുന്നു ബ്രസീല്‍ തുടങ്ങിയത്.