Asianet News MalayalamAsianet News Malayalam

ഞാന്‍ ഫിദയുടെ ആരാധകനാണ്! മലപ്പുറത്തെ ഒമ്പതാം ക്ലാസുകാരിയുടെ ഫ്രീകിക്ക് ഗോള്‍ ഏറ്റെടുത്ത് മന്ത്രി ശിവന്‍കുട്ടി

മലപ്പുറം തിരൂര്‍ക്കാട് എഎംഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഫ്രീകിക്ക് ഗോളാണ് കഴിഞ്ഞ ദിവസം വൈറലായത്. ഫിദയുടെ ഫ്രീകിക്കിന്റെ ആരാധികയായെന്നാണ് ശിവന്‍കുട്ടി പറയുന്നത്.

Watch Video V Sivankutty shares viral video of fida who scored a free kick goal
Author
Thiruvananthapuram, First Published Aug 18, 2022, 4:21 PM IST

തിരുവനന്തപുരം: സ്‌പോര്‍ട്‌സില്‍ ഏറെ താല്‍പര്യം കാണിക്കാറുണ്ട് മന്ത്രി വി ശിവന്‍കുട്ടി. അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും മറ്റും ഫേസ്ബുക്ക് പേജിലൂടെ പുറംലോകത്തെ അറിയിക്കാറുമുണ്ട്. അടുത്തകാലത്ത് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോള്‍ അദ്ദേഹം പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ശിവന്‍കൂട്ടി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫിദ ഫാത്തിമയുടെ ഫ്രീകിക്ക് വീഡിയോയായിരുന്നത്. 

മലപ്പുറം തിരൂര്‍ക്കാട് എഎംഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഫ്രീകിക്ക് ഗോളാണ് കഴിഞ്ഞ ദിവസം വൈറലായത്. ഫിദയുടെ ഫ്രീകിക്കിന്റെ ആരാധകനായെന്നാണ് ശിവന്‍കുട്ടി പറയുന്നത്. വീഡിയോ പങ്കുവച്ചതിനൊപ്പം അദ്ദേഹം എഴുതിയതിങ്ങനെ... ''മലപ്പുറം തിരൂര്‍ക്കാട് എഎംഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഫിദ ഫാത്തിമയുടെ ഫ്രീകിക്കിന്റെ ആരാധകനായി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ മത്സരത്തിനിടയിലായിരുന്നു ഈ ഗോള്‍. കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങള്‍.. സ്‌നേഹം.'' ശിവന്‍കുട്ടിയുടെ പോസ്റ്റ് കാണാം...

പ്രതിരോധ മതിലിന് പറന്ന പന്ത് ഗോള്‍ കീപ്പറേയും മറികടന്ന് ഗോളില്‍ അവസാനിക്കുകയായിരുന്നു. ഗോളിന് ശേഷം ഫിദയുടെ ആഘോഷവും വൈറലായി. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ അനുകരിച്ചാണ് ഫിദ ആഘോഷിച്ചത്.

നേരത്തെ സിംബാബ്‌വെ പര്യടനത്തിനൊരുങ്ങുന്ന സഞ്ജു സാംസണിന് ആശംസകളുമായി മന്ത്രിയെത്തിയിരുന്നു. സിംബാബ്‌വെ ക്രിക്കറ്റ് ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവച്ച സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് ശിവന്‍കുട്ടി ആശംസ അറിയിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം...
 

Follow Us:
Download App:
  • android
  • ios