റിയാദ്: ടാക്റ്റിക്കല്‍ ഫൗള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയായിരിക്കണം. സ്പാനിഷ് സൂപ്പര്‍ കോപ്പയില് അത്‌ലറ്റികോ മാഡ്രിഡ് താരം അല്‍വാരോ മൊറാട്ടയ്‌ക്കെതിരെ റയല്‍ പ്രതിരോധ താരം ഫെഡറിക്കോ വാല്‍വെര്‍ദെ ചെയ്ത ഫൗളാണ് വൈറലായിരിക്കുന്നത്. ഗോള്‍രഹിതമായ നിശ്ചിതസമയത്തിന് ശേഷം അധികസമയത്തായിരുന്നു വാല്‍വെര്‍ദയുടെ ഫൗള്‍. ഒരുപക്ഷേ ഫൗള്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ അത് ഗോളാവുമായിരുന്നു. അതുവഴി റയലിന് കിരീടവും നഷ്ടപ്പെട്ടേനെ. 

അതുകൊണ്ട് തന്നെ ഫുട്‌ബോളിലെ ഏറ്റവും വലിയ ടാക്റ്റിക്കല്‍ അടവായിട്ടാണ് ഫുട്‌ബോള്‍ ലോകം ഇതിനെ കാണുന്നത്. ഫൗളിന് ശേഷം ചുവപ്പ് കാര്‍ഡ് കണ്ട് വാല്‍വെര്‍ദെ പുറത്തായെങ്കിലും റയലിന്റെ രക്ഷകനായിട്ടാണ് താരം വിലയിരുത്തപ്പെടുന്നത്. താരം പുറത്തേക്ക് പോകുന്ന വഴിയില്‍ അത്‌ലറ്റികോ പരിശീലകന്‍ ഡിയേഗോ സിമിയോണി റയല്‍ പ്രതിരോധ താരത്തെ അഭിനന്ദിച്ചത് തന്നെ അതിന് വലിയ തെളിവ്. വീഡിയോ കാണാം...