ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറില്‍ അത്ഭുത ഗോളുമായി മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണി. കഴിഞ്ഞ ദിവസം ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ മധ്യവരയ്ക്ക് പിന്നില്‍ നിന്ന് ഗോള്‍ നേടിയാണ് ഡിസി യുനൈറ്റഡ് താരം ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ തന്നിലേക്കാക്കിയത്. ഫുട്‌ബോള്‍ കരിയറില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായിരിക്കും ഇത്. 33കാരനായ റൂണിയെ പ്രായം തളര്‍ത്തുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഈ ഒന്നാന്തരം ഗോള്‍. 

സ്വന്തം പാതിയില്‍ നിന്ന് പന്തെടുത്ത റൂണി മധ്യവരയ്ക്ക് പിന്നില്‍ നിന്ന് നിറയൊഴിക്കുകയായിരുന്നു. മത്സരത്തിന്റെ 10ാം മിനിറ്റില്‍, ഒര്‍ലാന്‍ഡോ ഗോള്‍ കീപ്പര്‍ ബ്രിയാന്‍ റോ ബോക്‌സിന് പുറത്ത് നില്‍ക്കുമ്പോഴായിരുന്നു റൂണിയുടെ തകര്‍പ്പന്‍ ഷോട്ട്. ഒരു ഗോള്‍ പിന്‍ബലത്തില്‍ ഡിസി യുനൈറ്റഡ് വിജയിക്കുകയും ചെയ്തു. ഗോള്‍ വീഡിയോ കാണാം.